• Logo

Allied Publications

Europe
ഉൗർജ കന്പനികൾക്ക് ജർമനി നഷ്ടപരിഹാരം നൽകണം
Share
ബർലിൻ: രാജ്യത്തെ വന്പൻ ഉൗർജ കന്പനികൾക്ക് ജർമൻ സർക്കാർ ബില്യൻ കണക്കിന് യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ആണവനികുതി ഇനത്തിൽ സർക്കാർ പണം പിരിച്ചത് നിയമവിരുദ്ധമായിരുന്നുവെന്ന വിധിയുടെ അടിസ്ഥാനത്തിലാണിത്. കോടതി വിധി പുറത്തുവന്നതോടെ ഇ.ഓണ്‍, ആർഡബ്ല്യുഇ തുടങ്ങിയ ഉൗർജ കന്പനികളുടെ ഓഹരി വിലയിൽ വൻ വർധനയും രേഖപ്പെടുത്തി.

201116 കാലയളവിലാണ് ഉൗർജ കന്പനികളിൽനിന്ന് ആണവ നികുതി പിരിച്ചത്. രാജ്യത്തെ ആണവ നിലയങ്ങൾ മുഴുവൻ 2022 ആകുന്നതോടെ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാനുള്ള തീരുമാനത്തിന്‍റെ ഭാഗമായിരുന്നു.

എന്നാൽ, സർക്കാരിന്‍റെ ഈ നികുതി പിരിവ് ഭരണഘടനാവിരുദ്ധമാണെന്നാണ് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്. ആണവ ഇന്ധനം ഉപയോഗിക്കുന്പോൾ ഗ്രാമിന് 145 യൂറോ വീതം നികുതി ചുമത്തിയതു വഴി സർക്കാരിന് 6.3 ബില്യൻ യൂറോ ലഭിച്ചിരുന്നു. ഈ തുകയും പലിശയും ചേർത്ത് മടക്കിക്കൊടുക്കാനാണ് കോടതി ഉത്തരവ്. 2.8 ബില്യൻ യൂറോയും പലിശയായി 450 മില്യൻ യൂറോയും നൽകണമെന്ന് ഇ.ഓണ്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ആർഡബ്ല്യുഇ നൽകിയത് 1.7 ബില്യനാണ്. ഇഎൻബിഡബ്ല്യു 1.4 നാലു ബില്യനും നൽകി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.