• Logo

Allied Publications

Europe
ഭീകരരുടെ മുഖ്യ ലക്ഷ്യമായി ലണ്ടൻ മാറുന്നു ?
Share
ലണ്ടൻ: അടുത്തിടെ ലണ്ടൻ നഗരം മൂന്ന് ആക്രമണങ്ങൾക്കാണ് വേദിയായത്. ഇടക്കാല തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഈ സംഭവങ്ങളത്രയും. ഭീതിത സംഭവങ്ങളാണ് ലണ്ടൻ ബ്രിഡ്ജിനു സമീപം ശനിയാഴ്ച രാത്രി അരങ്ങേറിയത്. ബ്രിഡ്ജിനു തൊട്ടടുത്തുള്ള ബറോ മാർക്കറ്റ് ആഘോഷങ്ങളുടെ ഇടമാണ്. പകലിനേക്കാൾ രാത്രിയാണിവിടെ തിരക്ക് കൂടുതൽ. ’’പാലത്തിലൂടെ അതിവേഗമാണ് വാഹനത്തിൽ ആക്രമികൾ പാഞ്ഞുവന്നത്. നടന്നവരുടെ ദേഹത്തേക്ക് വാനിടിച്ചുകയറ്റിയ ശേഷം പാലത്തിെൻറ കൈവരിയിൽ വാൻ നിർത്തി ബറോ മാർക്കറ്റിലേക്ക് കടക്കുകയായിരുന്നു. കണ്‍മുന്നിൽ കണ്ടവരെ കത്തികൊണ്ടു കുത്തിവീഴ്ത്തി ആക്രമികൾ മുന്നോട്ടു നടന്നു. റസ്റ്റോറന്‍റുകളിലും ബാറുകളിലുമുള്ളവരെയും ആക്രമികൾ വെറുതെ വിട്ടില്ല’’ സംഭവത്തിന് ദൃക്സാക്ഷിയായ 26കാരെൻറ വാക്കുകൾ.

’’ലണ്ടൻ ബ്രിഡ്ജിനു സമീപം ഇരിക്കുകയായിരുന്നു ഞങ്ങൾ. ഒരാൾ രക്തത്തിൽ കുളിച്ച് ഓടുന്നതു കണ്ടു. എന്നാൽ, അയാൾക്കെങ്ങനെയാണ് പരിക്കേറ്റതെന്ന് മനസ്സിലായില്ല. അപകടം മണത്തറിഞ്ഞ് ഞങ്ങൾ രക്ഷതേടി സമീപത്തെ റസ്റ്റോറന്‍റുകളിലേക്കോടി. എന്നാൽ ഒരിടം പോലും സുരക്ഷിതമായിരുന്നില്ല’’ ബെഥാനി അത്കിൻ എന്ന മാധ്യമപ്രവർത്തക പറഞ്ഞു.

ആളുകൾ കസേരയും കുപ്പികളും വലിച്ചെറിഞ്ഞാണ് പ്രതിരോധിച്ചത്. സുരക്ഷിതമായ സ്ഥലം തേടിയായിരുന്നു ആളുകളുടെ പരക്കംപാച്ചിൽ. സംഭവം നടന്ന് ഏതാണ്ട് എട്ടു മിനിറ്റായിട്ടുണ്ടാകും. വിവരം ലഭിച്ച് നിമിഷങ്ങൾക്കകം പൊലീസ് കുതിച്ചെത്തി മൂന്നുപേരെയും വെടിവെച്ചു വീഴ്ത്തി. ആക്രമികൾ ബെൽറ്റ് ബോംബ് ധരിച്ചിരുന്നു. എന്നാൽ, പിന്നീടത് വ്യാജ ബോംബാണെന്ന് പൊലീസ് കണ്ടെത്തി.

’’ഒരു സംഘം ആളുകളെ ലക്ഷ്യമിട്ടാണ് വാഹനത്തിെൻറ വരവെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാം. എന്നാൽ, എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങളായിരുന്നു അതെന്ന്’’ മാർക് റോബർട്സ് എന്ന 53കാരൻ പറയുന്നു. ഒരച്ഛനും മകനും പ്രാണഭീതിയോടെ ഓടുന്നതാണ് ആദ്യം കണ്ടത്. തൊട്ടുപിന്നാലെ നഗരത്തിലേക്ക് ഒരുസംഘം സുരക്ഷാ ജീവനക്കാർ പാഞ്ഞെത്തി. വാൻ നിർത്തിയിടത്തുനിന്ന് 10 മീറ്റർ അകലെയുള്ള ചിലർക്ക് പരിക്കേറ്റു. രക്തത്തിൽ കുളിച്ച വസ്ത്രങ്ങളുമായി അവർ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു മറ്റൊരു ദൃക്സാക്ഷി വിവരിക്കുന്നു.

ഭീകരാക്രമണത്തെ ലോകം അപലപിച്ചു. ആക്രമണത്തിൽ ഇരയായവർക്കുള്ള പ്രാർഥനയിൽ പങ്കുചേരുന്നുവെന്നും ബ്രിട്ടന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേണ്‍ബുളും പറഞ്ഞു. ലോകനേതാക്കളിൽ ആദ്യം പ്രതികരണവുമായെത്തിയത് മാക്രോണ്‍ ആയിരുന്നു. സംഭവത്തിൽ നാല് ഫ്രഞ്ച് സ്വദേശികൾക്കും ഒരു ആസ്ട്രേലിയൻ പൗരനും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ലണ്ടനിലെ ഫ്രഞ്ച് പൗരൻമാർക്കും വോട്ടവകാശമുണ്ട്. അതിനാൽ സുരക്ഷ കൂടുതൽ ശക്തമാക്കിയതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ബ്രിട്ടന് എല്ലാവിധ സഹായങ്ങളും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്തു. ’ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്ന ട്രംപിെൻറ ട്വീറ്റ്. ഭീകരാക്രമണം തടയാൻ ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് കടക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പുനഃസ്ഥാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ബ്രിട്ടനൊപ്പം ചേരുന്നുവെന്നും തീവ്രവാദത്തിനെതിരെ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും ജർമൻ ചാൻസലർ അംഗലാ മെർക്കൽ പറഞ്ഞു. യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ജീൻ ക്ലോദ് ജുങ്കറും റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനും ന്യൂസിലൻഡ് പ്രധാന മന്ത്രി ബിൽ ഇംഗ്ലീഷും ആക്രമണത്തെ അപലപിച്ചു.

എന്തായാലും ബ്രിട്ടൻ ഭീകരരുടെ ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്പോൾ പൗര·ാരുടെ, താമസക്കാരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. മേ സർക്കാർ സുരക്ഷാ നടപടികൾ കടുപ്പിച്ചുവെങ്കിലും പഴുതുകൾ പലതുമുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ