• Logo

Allied Publications

Europe
പരിശുദ്ധാത്മ നിറവിൽ അറിവിന്‍റെ ആദ്യാക്ഷരം നുകർന്ന് കുരുന്നുകൾ
Share
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായതിനു ശേഷം നടന്ന പെന്തകുസ്ത നാളിൽ തങ്ങളുടെ പ്രിയപ്പെട്ട പിതാവ് മാർ ജോസഫ് സ്രാന്പിക്കലിൽ നിന്ന് അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാൻ കഴിഞ്ഞ കുരുന്നുകൾക്കും അവരുടെ മാതാപിതാക്കൾക്കും ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റിയ സുദിനമായിരുന്നു ഇന്നലെ ബ്രിസ്റ്റോൾ ഫിഷ്പോണ്ട്സ് സെന്‍റ് ജോസഫ് ദേവാലയത്തിൽ. രാവിലെ 11.45 ന് ആരംഭിച്ച വിദ്യാരംഭത്തിൽ ധാരാളം കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചു. തങ്ങളുടെ പ്രിയപ്പെട്ട പിതാവിൽ നിന്ന് ഈശോയുടെ നാമത്തിൽ ആദ്യാക്ഷരം കുറിച്ച് പിതാവിൽ നിന്ന് സമ്മാനവും സ്വീകരിച്ചാണ് വിദ്യാരംഭത്തിന്‍റെ ചടങ്ങുകൾക്കു വിരാമമായത്. പരിശുദ്ധാത്മാവിന്‍റെ നിറവിൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാതെ സഭയ്ക്ക് മുന്നോട്ട് പോകാനാകില്ല. ആ പരിശുദ്ധാത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് സഭയോട് ചേർന്ന് മുന്നോട്ട് പോകാൻ എല്ലാവർക്കും ശക്തി ലഭിക്കട്ടെയെന്ന് പിതാവ് ആശംസിച്ചു.

എഴുത്തിനിരുത്തിനുശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് സ്രാന്പിക്കൽ, ഫാ. ഫാൻസുവാ പത്തിൽ തുടങ്ങിയവർ കാർമികത്വം വഹിച്ചു. ആഘോഷമായ പാട്ടുകാർബാനയ്ക്ക് എസ്ടിഎംസിസിയുടെ യൂത്ത് കൊയർ നേതൃത്വം നൽകി. വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ പരിശൂദ്ധാത്മാവിൽ നിറഞ്ഞു കവിയേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പിതാവ് വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു. സഭയോട് ചേർന്നിരിക്കേണ്ട ബാധ്യതയും എല്ലാവരും ഒരുമിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും പിതാവും വിശ്വാസികളെ ധരിപ്പിച്ചു.

പരിശുദ്ധ അമ്മയോട് ചേർന്ന് നിന്ന് അന്വേഷിച്ചാൽ മാത്രമേ നമുക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുകയുള്ളു. പരിശുദ്ധ അമ്മയോടും പരിശുദ്ധാത്മാവിനോടും ചേർന്ന് നല്ല ്രെകെസ്തവരാകുവാൻ എല്ലാ വിശ്വാസികളെയും ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ ഉത്ബോധിപ്പിച്ചു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ടഠടങഇഇ യുടെ ചർച്ച് പ്രൊജക്റ്റിന് വേണ്ടി നടന്ന പൊതുയോഗത്തിൽ പങ്കെടുക്കുകയും വിശ്വാസികളുടെ സംശയങ്ങൾ ദുരീകരിക്കുകയും ചെയ്ത പിതാവ് വളരെ മുൻപേ തന്നെ സീറോ മലബാർ രൂപതയ്ക്ക് വേണ്ടി ബ്രിസ്റ്റോളിൽ ഒരു ദേവാലയം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഇനിയും വൈകാതെ നമ്മുടെ പാരന്പര്യത്തിനും വളർച്ചയ്ക്കും ഉതകുന്ന രീതിയിൽ ഒരു ദേവാലയം ഉണ്ടാകട്ടെയെന്നും അതിനായി എല്ലാവരും ഒരുമയോടെ ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തു.
||
നമുക്ക് നമ്മുടെ മാതാപിതാക്കന്മാർ പാരന്പര്യമായി പകർന്നു നൽകിയ മൂല്യങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും അതിനായി നമ്മുടെ വിശ്വാസവും പാരന്പര്യവും സംരക്ഷിക്കപ്പെടണമെന്നും പിതാവ് ഉത്ബോധിപ്പിച്ചു. രൂപതയുടെ കീഴിൽ വരുന്ന ആദ്യത്തെ ദേവാലയമായി ബ്രിസ്റ്റോൾ മാറണമെന്നും ഒരു പക്ഷെ മുൻപേ തന്നെ ബ്രിസ്റ്റോളിൽ ഒരു ദേവാലയമുണ്ടായിരുന്നുവെങ്കിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാനം പോലും ബ്രിസ്റ്റോളായി മാറിയേനെയെന്നും പിതാവ് പറഞ്ഞു.

പിന്നീട് ചർച്ച് പ്രൊജക്റ്റിന് വേണ്ടിയുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഫണ്ട് റേസിംഗ് കമ്മിറ്റി, ചർച്ച് സെർച്ചിങ് കമ്മിറ്റി, അക്കൗണ്ടിംഗ് കമ്മിറ്റി തുടങ്ങിയ കമ്മിറ്റികൾ രൂപീകരിച്ചു. മുൻ വർഷങ്ങളിലെ ട്രസ്റ്റിമാരും പൊതുയോഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ചേർന്ന് രൂപീകരിക്കപ്പെട്ട ചർച്ച് പ്രൊജക്റ്റിന്‍റെ കമ്മറ്റി പിതാവ് കമ്മീഷൻ ചെയ്തു. സെപ്റ്റംബറിൽ രണ്ടാഴ്ചയോളം പിതാവ് ബ്രിസ്റ്റോളിൽ ഉണ്ടാകുമെന്നും ആ സമയത്ത് എല്ലാ ഭവനങ്ങളും സന്ദർശിക്കുമെന്നും പിതാവ് വിശ്വാസികൾക്ക് ഉറപ്പു നൽകി. എത്രയും വേഗം നമ്മുടെ സ്വപ്നം പൂർത്തീകരിക്കാൻ എല്ലാവരേയും ഉത്ബോധിപ്പിച്ചാണ് പിതാവ് മടങ്ങിയത്.

ഗ്രേറ്റ് സീറോ മലബാർ രൂപത രൂപീകൃതമായ ശേഷം പലപ്പോഴും ബ്രിസ്റ്റോളിലെ എസിടിഎംസിസി സെന്‍റ് ജോസഫ് ചർച്ചിൽ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പിതാവ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നത്. ഫാ. പോൾ വെട്ടിക്കാട്ട് പിതാവിനെ പൊതുയോഗത്തിലേക്ക് സ്വാഗതം ചെയ്തു. ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍,ലിജോ പടയാട്ടിൽ തുടങ്ങിയവർ പിതാവിന് ബൊക്കെ നൽകി സ്വീകരിച്ചു. നിരവധി വിശ്വാസികൾ പങ്കെടുത്തു. സഭയുടെ ഒൗദ്യോഗിക ഉത്ഘാടന ദിനമായ പെന്തകുസ്താ നാളിൽ തന്നെ പിതാവിനോട് ചേർന്ന് എസ്ടിഎംസിസിയുടെ പുതിയ ചർച്ച് പ്രൊജക്റ്റിന്‍റെ വിവിധ കമ്മറ്റികൾ കമ്മീഷൻ ചെയ്യാനായതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികൾ.

റിപ്പോർട്ട്: സിസ്റ്റർ ലീന മേരി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.