• Logo

Allied Publications

Europe
മോദി ഫ്രാൻസിൽ; മാക്രോണുമായി കൂടിക്കാഴ്ച നടത്തി
Share
പാരീസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ പര്യടനത്തിന്‍റെ അവസാന പാദത്തിൽ പാരീസിൽ എത്തി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്‍റിന്‍റെ കൊട്ടാരമായ എലീസി പാലസിലായിരുന്നു കൂടിക്കാഴ്ച.

ഭീകരവാദം, യുഎൻ സുരക്ഷാ കൗണ്‍സിൽ പരിഷ്കരണം, യുഎൻ സുരക്ഷാ സമിതി, വിവിധ ബഹുകക്ഷി കയറ്റുമതി നിയന്ത്രണ രാഷ്ട്രങ്ങളുടെ ഇന്ത്യൻ അംഗത്വം, ഭീകരവിരുദ്ധ സഹകരണം, കാലാവസ്ഥാ വ്യതിയാനവും സഹകരണവും, യുഎന്നിൽ ഇന്ത്യയുടെ സ്ഥിരാഗത്വം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയിൽ ഉയർന്നുവന്നത്. അന്താരാഷ്ട്ര സോളാർ അലയൻസ് വിഷയവും ചർച്ചയിൽ വിഷയമായി.

വെള്ളിയാഴ്ച റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗ് ഇന്‍റർനാഷണൽ ഇക്കണോമിക് ഫോറത്തിന്‍റെ വാർഷികയോഗത്തിലും മറ്റ് സുപ്രധാന യോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തിയത്. പ്രധാനമന്ത്രിയായശേഷം ഇത് രണ്ടാം തവണയാണ് മോദി ഫ്രാൻസിൽ സന്ദർശനം നടത്തുന്നത്.

യുഎൻ സെക്രട്ടറി അന്േ‍റാണിയോ ഗുട്ടെറസ്, ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യാൻ കേൻ തുടങ്ങിയ പ്രമുഖരെയും മോദി സന്ദർശിച്ചിരുന്നു. ആറു ദിവസം കൊണ്ട് ജർമനി, ഫ്രാൻസ്, സ്പെയിൻ, റഷ്യ എന്നിവിടങ്ങളിലാണ് മോദി ഒൗദ്യോഗിക സന്ദർശനം നടത്തുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.