• Logo

Allied Publications

Europe
പാരീസ് ഉടന്പടി: അമേരിക്കയുടെ പിന്മാറ്റത്തെ ലോകനേതാക്കൾ അപലപിച്ചു
Share
ബെർലിൻ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥ ഉടന്പടിയിൽ നിന്നുള്ള അമേരിക്കയുടെ പിൻമാറ്റത്തെ ലോകനേതാക്കൾ അപലപിച്ചു. പാരിസ് ഉടന്പടിയിൽ നിന്ന് പിൻമാറുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തെ തുടർന്നാണിത്.

ജർമൻ ചാൻസലർ ആംഗല മെർക്കൽ, ജർമനി സന്ദർശിക്കുന്ന ചൈനീസ് പ്രധാനമന്ത്രി ലീ കിയാംഗ് എന്നിവർ പുപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ട്രംപിന്‍റെ നടപടി ലോകത്തോടും മാനവ സമൂഹത്തോടുള്ള വെല്ലുവിളിയാണന്ന് വിശേഷിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ട്രംപിന്‍റെ പ്രസ്താവനയെ നിശിതമായി വിമർശിച്ചു.

യുഎസ് പരിസ്ഥിതി സൗഹൃദമാകും. എന്നാൽ വ്യവസായങ്ങൾ നിർത്തലാക്കാൻ തയാറാല്ല. രാജ്യത്തിന്‍റെ വളർച്ചക്ക് വ്യവസായങ്ങൾ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. ലോകത്തോടല്ല, രാജ്യത്തോടാണ് തനിക്ക് ഉത്തരവാദിത്തം. ഉടന്പടികൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ഒരു ഉപകാരവുമില്ല.

യുഎസിൽ നിന്ന് വൻ തുക പിഴ ഈടാക്കുന്ന കരാർ രാജ്യത്തിന്‍റെ സാന്പത്തിക വ്യവസ്ഥക്ക് ആഘാതമാണ് നൽകുക. മറ്റു രാജ്യങ്ങളുടെ ഗൂഢാലോചനയാണ് കരാറിനു പിന്നിൽ. അതിനാൽ കരാറിൽ നിന്ന് പിൻമാറുകയാണ്. ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സാധിച്ചതിൽ സന്തോഷവാനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഏറ്റവും കൂടുതൽ കാർബണ്‍ വാതകങ്ങൾ പുറന്തള്ളുന്ന രണ്ടമത്തെ രാജ്യമാണ് അമേരിക്ക. 2025 ആകുന്പോൾ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിന്‍റെ നിരക്ക് 2005 ലേതിൽനിന്ന് 28% കുറക്കുമെന്നായിരുന്നു യുഎസിന്‍റെ ഉറപ്പ്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് കാർബണ്‍ പുറന്തള്ളൽ കുറക്കാനുള്ള ഉടന്പടിയെ പിന്തുണക്കണമെന്ന് ജി 7ലെ മറ്റു രാഷ്ട്രങ്ങൾ യുഎസിനുമേൽ സമ്മർദം ചെലുത്തിയിരുന്നു. അധികാരത്തിലെത്തിയാൽ പാരിസ് കാലാവസ്ഥ ഉടന്പടി റദ്ദാക്കുമെന്നായിരുന്നു ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

ട്രംപിന് രൂക്ഷ വിമർശനം

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പാരീസ് ഉടന്പടിയിൽനിന്നു പിൻമാറിയ അമേരിക്കൻ തീരുമാനത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങളുടെ രൂക്ഷ വിമർശം. ജർമനിയും ഫ്രാൻസും ഇറ്റലിയും പ്രതിഷേധം അറിയിച്ചു.

ഉടന്പടി പുനർ ചർച്ചയ്ക്കു വയ്ക്കാൻ കഴിയില്ലെന്നും യുഎസിന്‍റെ തീരുമാനം ഖേദകരമാണെന്നും മൂന്നു രാജ്യങ്ങളും ചേർന്നു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

പാരിസ് ഉടന്പടിയിൽ നിന്ന് പിൻമാറാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ മുൻ പ്രസിഡന്‍റ് ബറാക് ഒമാബയും രംഗത്തെത്തി. പാരിസ് ഉടന്പടിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം ഭാവിയെ തള്ളിപ്പറയലാണെന്ന് ഒബാമ ഓർമിപ്പിച്ചു. പാരിസ് ഉടന്പടി ഭാവി തലമുറയെ സംരക്ഷിക്കാനുള്ളതാണെന്നും ഒബാമ ഓർമിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.