• Logo

Allied Publications

Europe
പോളിഷ് പ്രധാനമന്ത്രിയുടെ മകൻ വൈദികനായി
Share
വാഴ്സോ: യാഥാസ്ഥിതിക ലോ ആൻഡ് ജസ്റ്റീസ് പാർട്ടിക്കാരി പോളിഷ് പ്രധാനമന്ത്രി ബെയാറ്റാ സിഡ്ലോയുടെ(54) മകൻ തിമോത്തിയോസ് സിഡ്ലോ പൗരോഹിത്യം സ്വീകരിച്ചു. ക്രാക്കോവിലെ സെമിനാരിയിൽ ആറു വർഷത്തെ പഠനം പൂർത്തിയാക്കിയാണ് ഇരുപത്തഞ്ചുകാരൻ വൈദികനായി സ്ഥാനമേറ്റത്. കഴിഞ്ഞ ശനിയാഴ്ചയാണ് സിഡ്ലോയ്ക്ക് തിരുപട്ടം കിട്ടിയതും പ്രഥമ ദിവ്യബലിയർപ്പിച്ചതും. ചടങ്ങിൽ പോളീഷ് സർക്കാർ പ്രതിനിധികളും കുടുംബാംഗങ്ങളും നിരവധി വൈദികരും ഒട്ടനവധി വിശ്വാസികളും പങ്കെടുത്തു.

കഴിഞ്ഞ വർഷം മേയിൽ തിമോത്തിയോസിനെ ഡീക്കനാക്കിയിരുന്നു. ബ്രഹ്മചര്യവും അദ്ദേഹം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി സിഡ്ലോയുടെ ഇടവകയിൽ തന്നെയാണ് അദ്ദേഹം ആദ്യമായി കുർബാന നയിച്ചതും. ദൈവത്തിന്‍റെ മിഷനിൽ പൂർണമായി പങ്കുചേരാനാണ് വൈദികപട്ടം സ്വീകരിച്ചതെന്ന് പ്രഥമദിവ്യബലിയിൽ പ്രസംഗത്തിനിടയിൽ സിഡ്ലോ പറഞ്ഞു.

തിമോത്തിയോസിന്‍റെ ഇളയ സഹോദരൻ 23 കാരനായ ബ്ളെസ്ജെ മെഡിക്കൽ വിദ്യാർഥിയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.