• Logo

Allied Publications

Europe
മെർക്കലിനൊപ്പം മനം നിറഞ്ഞ് മോദി; ഇന്ത്യയും ജർമനിയും മെയ്ഡ് ഫോർ ഈച്ച് അദർ
Share
ബർലിൻ: ആറുദിവസത്തെ സന്ദർശനത്തിനായി യൂറോപ്പിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയുടെ തലസ്ഥാനമായ ബർലിനിൽ എത്തി. തിങ്കളാഴ്ച വൈകിട്ട് വിമാനമിറങ്ങിയ മോദി ജർമൻ ചാൻസലർ ആംഗല മെർക്കലുമായി അനൗപചാരിക ചർച്ച നടത്തി. വൈകിട്ട് മെർക്കൽ ഒരുക്കിയ വിരുന്നു സൽക്കാരത്തിലും പങ്കെടുത്തു.

സന്ദർശനത്തിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ ജർമനിയുടെ സ്വീകരണം ഏറ്റുവാങ്ങിയ മോദി തുടർന്ന് മെർക്കലുമായും പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുമായും കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിൽ എട്ടു സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ഗവേഷണം, വിദ്യാഭ്യാസം, സോളാർ ടെക്നിക്, കാലാവസ്ഥ സംരക്ഷണം, പ്രകൃതി /പരിസ്ഥിതി സംരക്ഷണം, ഫുട്ബോൾ മേഖല, പാരന്പര്യേതര ഉൗർജം സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയവയ്ക്കാണ് മുൻഗണന.

പ്രതിവർഷം ഒരു മില്ല്യാർഡ് യൂറോയുടെ സാന്പത്തിക സഹായവും ജർമനി ഇന്ത്യക്ക് വാഗ്ദാനം ചെയ്തു. അതിനായുള്ള രേഖകളിലും ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ടു.

തുടർന്ന് ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ചാൻസലർ മെർക്കലാണ് ആദ്യം സംസാരിച്ചത്. മെർക്കലിനു ശേഷം ഗുട്ടൻടാഗ് ഡോയ്റ്റ്ഷ്ലാന്‍റ് (ഗുഡ് ഡേ ജർമനി) എന്നു തുടങ്ങിയാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്.

ജർമനിയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ മെയ്ഡ് ഫോർ ഈച്ച് അദർ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇരുനേതാക്കളും തമ്മിലുള്ള ആശയവിനിമയം ഏറെ സന്തോഷകരമെന്നും പ്രകീർത്തിച്ചു. “മേയ്ക്ക് ഇൻ ഇന്ത്യ” പദ്ധതിയിൽ ജർമനി മുഖ്യപങ്കാളിയാകുമെന്നും മേദി പറഞ്ഞു.

ചൈനയുടെ സിൽക്ക് റോഡ് പദ്ധതി, സാന്പത്തിക ഇടനാഴി തുടങ്ങിയ കാര്യങ്ങൾ ഇന്ത്യയെ ഏറെ അസ്വസ്ഥരാക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ജർമനിയുമായി അടുക്കുന്നത് നല്ലതിനാണന്ന് മോദി പറഞ്ഞു. ട്രംപിന്‍റെ അമേരിക്ക ജർമനിയുമായി സഹകരിക്കാൻ വിമുഖത കാണിക്കുന്പോൾ ഇന്ത്യയുമായുള്ള വ്യാപാര ചങ്ങാത്തം ഇരുരാജ്യങ്ങൾക്കും ഏറെ ഗുണം ചെയ്യുമെന്ന് മെർക്കൽ കണക്കുകൾ നിരത്തി ആവർത്തിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.