• Logo

Allied Publications

Europe
വിയന്നയിൽ ജർമൻ ഭാഷയിൽ സീറോ മലബാർ റീത്തിൽ വിശുദ്ധ കുർബാന
Share
വിയന്ന: സീറോ മലബാർ ആരാധന ക്രമം അനുസരിച്ചുള്ള വിശുദ്ധ കുർബാന ജർമൻ ഭാഷയിൽ അർപ്പിക്കാൻ വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹം അവസരമൊരുക്കിയതിൽ ഓസ്ട്രിയയിലെ പുതുതലമുറയിലെ യുവതിയുവാക്കൾ ആഹ്ലാദത്തിൽ.

വിയന്നയിലെ മലയാളി യുവസമൂഹം യൂറോപ്പിലെ ജർമൻ ഭാഷാ സംസ്കാരത്തിൽ ജനിക്കുകയും വളരുകയും പഠിക്കുകയും ചെയ്യുന്നവരാണ്. അതിനാൽ തന്നെ മലയാളം മാതൃഭാഷ ആണെങ്കിലും പ്രായോഗികഭാഷ എന്ന നിലയിൽ ജർമനാണ് മുഖ്യമായും ആശയവിനിമയത്തിനും കാര്യങ്ങൾ ആഴത്തിൽ ഗ്രഹിക്കാനും അഭിലഷണീയമായത്. നിലവിൽ സ്റ്റാറ്റ്ലവ്, മൈഡിലിങ് ദേവാലയങ്ങളിൽ മാസത്തിൽ ഒരു തവണയാണ് ജർമൻ കുർബാന നടക്കുന്നത്. മാതൃസഭയുടെ വിശുദ്ധ കുർബാന ജർമൻ ഭാഷയിൽ ലഭ്യമാക്കിയത് ഏറെ ഫലപ്രദമായെന്ന് യൂത്ത് ഫോറത്തിന്‍റെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ഇതുവരെ പലപ്പോഴും വിശുദ്ധ കുർബാന മലയാളത്തിൽ കാണുന്നുണ്ടായിരുന്നെങ്കിലും അതിന്‍റെ അർഥം പൂർണമായി ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല. അതേസമയം ജർമൻ ഭാഷയിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ അനായാസമായും എന്നാൽ തികഞ്ഞ ആരാധനാ അനുഭൂതിയോടെയും പങ്കെടുക്കാൻ കഴിയുന്നുണ്ടെന്നും യൂത്ത് ഫോറം വ്യക്തമാക്കി. മലയാളികളുടെ പൈതൃക വിശ്വാസ സന്പന്നമായ സീറോ മലബാർ കുർബാന രാജ്യത്തെ പ്രാദേശിക വിശ്വാസ സമൂഹവും വളരെ താല്പര്യപൂർവം സ്വാഗതം ചെയ്തതായും അവർ സാക്ഷ്യപ്പെടുത്തുന്നു. ഓസ്ട്രിയയിലെ സർക്കാരും സഭാ നേതൃത്വവും ഈ സംരംഭത്തെ അതീവ താല്പര്യത്തോടെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

യൂറോപ്പിലെ യുവതലമുറയിൽ ദൈവ വിശ്വാസത്തിന്േ‍റയും ധാർമികതയുടേയും പൈതൃക ആരാധനാ സംസ്കാരത്തിന്േ‍റയും വിത്തുകൾ പാകി, വളർത്തി പരിപോഷിപ്പിക്കുവാൻ കഠിനാധ്വാനം ചെയ്യുന്ന വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തോടും ആത്മീയ നേതൃത്വം നൽകുന്ന വൈദീകരോടും പ്രത്യേകിച്ച് വിശുദ്ധ കുർബാന ജർമൻ ഭാഷയിലാക്കാൻ നേതൃത്വം നൽകിയ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിക്കും മലയാളി യുവ തലമുറ നന്ദി അറിയിച്ചതായി യൂത്ത് ഫോറം സാരഥികളായ ഗ്രേഷ്മ പള്ളിക്കുന്നേൽ, ഫിജോ കുരുതുകുളങ്ങര, റ്റിൽസി പടിഞ്ഞാറേക്കാലായിൽ, ജോയ്സ് എർണാകേരിൽ എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.