• Logo

Allied Publications

Europe
അഭയാർഥിക്കടത്ത് തടയാൻ യൂറോപ്യൻ യൂണിയൻ ഇടപെടണമെന്ന് ജർമനിയും ഇറ്റലിയും
Share
ബർലിൻ: അഭയാർഥിക്കടത്ത് തടയാൻ ലിബിയൻ അതിർത്തിയിൽ യൂറോപ്യൻ യൂണിയന്‍റെ സജീവമായ ഇടപെടൽ ഉറപ്പാക്കണമെന്നു ജർമനിയും ഇറ്റലിയും ആവശ്യപ്പെട്ടു. ലിബിയ നൈജർ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയാൽ കടൽ കടന്ന് യൂറോപ്പിലെത്താനുള്ള ശ്രമങ്ങൾ തടയാനാകുമെന്നും വിലയിരുത്തൽ.

ജർമൻ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറും ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മാർക്കോ മിനിറ്റിയും ചേർന്നാണ് ഈ ആവശ്യമുന്നയിക്കുന്ന കത്ത് യൂറോപ്യൻ കമ്മിഷനു നൽകിയിരിക്കുന്നത്.

ഈ വർഷം ഏപ്രിൽ വരെ 42,500 അഭയാർഥികൾ ആഫ്രിക്കയിൽനിന്നു കടൽ കടന്നെത്തിയതായാണ് ഇറ്റലിയുടെ കണക്ക്. ഇവരിൽ 97 ശതമാനം പേരും ബോട്ടുകളിൽ കയറിയിരിക്കുന്നത് ലിബിയൻ തീരത്തുനിന്നാണെന്നും വ്യക്തമാണ്.

ഇവരെല്ലാവരും ലിബിയൻ പൗരൻമാരല്ല. നൈജർ വഴി ലിബിയയിലെത്തി അവിടെനിന്നു ബോട്ട് കയറുകയാണ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർ ചെയ്യുന്നത്. അതിനാലാണ് നൈജർ ലിബിയ അതിർത്തിയിൽ ഇടപെടൽ ആവശ്യപ്പെടുന്നത്. അനധികൃത കുടിയേറ്റം തടയുന്നതിന് ലിബിയൻ അധികൃതർക്ക് സാങ്കേതിക, സാന്പത്തിക സഹായങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.