• Logo

Allied Publications

Europe
അമ്മമാരെ അനുസ്മരിക്കാൻ പ്രസംഗമത്സരവുമായി വിയന്നയിലെ വേൾഡ് മലയാളി ഫെഡറേഷൻ
Share
വിയന്ന: മാതൃദിനത്തോട് അനുബന്ധിച്ചു വേൾഡ് മലയാളി ഫെഡറേഷൻ വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷവും പ്രസംഗമത്സരവും സംഘടിപ്പിക്കും. അമ്മക്കൊരു സ്തുത്യുപഹാരം എന്നതായിരിക്കും വിഷയം. മെയ് 14നു സ്റ്റാറ്റ്ലാവ് പള്ളിഹാളിൽ വൈകിട്ട് ഏഴിനു മത്സരങ്ങൾ ആരംഭിക്കും.

മുതിർന്നവർക്കും കുട്ടികൾക്കുമായിട്ട് രണ്ടു വിഭാഗത്തിലായിരിക്കും മത്സരങ്ങൾ. 30/04/2002നോ അതിനു മുന്പോ ജനിച്ചവർ സീനിയേഴ്സ് വിഭാഗത്തിലും 01/05/2002ന് ശേഷം ജനിച്ചവർ ജൂനിയേഴ്സ് വിഭാഗമായും കണക്കാക്കപ്പെടും. പങ്കെടുക്കുന്നവർക്ക് ഓരോരുത്തർക്കും രണ്ടു മിനുട്ടു വീതം സമയം ഉണ്ടായിരിക്കും. ഇംഗ്ലീഷ്, ജർമൻ, മലയാളം ഭാഷകൾ യഥേഷ്ടം പ്രസംഗത്തിന് തിരഞ്ഞെടുക്കാം.

വിയന്നയിൽ നിന്നുള്ളവർക്കോ, മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവർക്കോ മത്സരത്തിൽ പങ്കെടുക്കാം. ഓരോ വിഭാഗത്തിലും വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക്: aputhenpurackal@gmail.com

റിപ്പോർട്ട്: ജോബി ആന്‍റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.