• Logo

Allied Publications

Europe
യൂറോപ്യൻ യുവതികൾ വില്പനക്ക് : വാങ്ങുവാൻ എത്തുന്നത് ഇന്ത്യാക്കാരും പാക്കിസ്ഥാനികളും
Share
ഫ്രാങ്ക്ഫർട്ട്ഗ്ലാസ്ഗോ: യൂറോപ്പിൽ ആണെങ്കിലും ദരിദ്രമായ അവസ്ഥയിലാണ് പല കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും. അതിനാൽ തന്നെ അവിടുന്നുള്ള ഞെട്ടിപ്പിക്കുന്ന മനുഷ്യക്കടത്തിന്‍റെയും മാംസവ്യാപാരത്തിന്‍റെയും റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ യൂറോപ്പിലെ സന്പന്ന രാജ്യങ്ങളിൽ ജീവിക്കാൻ താത്പര്യമുള്ള ഏഷ്യക്കാർ ഉൾപ്പടെയുള്ളവരെ ലക്ഷ്യമിട്ട് വൻ മനുഷ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നതായും പെണ്‍വാണിഭം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇവർ സ്ത്രീകളെ ഉപയോഗിക്കുന്നതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

സാം പോളിംഗ് എന്ന അന്വേഷണാത്മക പത്രപ്രവർത്തകയാണ് കിഴക്കൻ യൂറോപ്പുകാർ ഏറെയുള്ള സ്കോട് ലൻഡിലെ ഗ്ലാസ്ഗോയുടെ പ്രന്തപ്രദേശങ്ങളിൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. മികച്ച ശന്പളമുള്ള ജോലിയും താമസവും വാഗ്ദാനം ചെയ്ത് കിഴക്കൻ യൂറോപ്പിലെ യുവതികളെ ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജരായ വൃദ്ധന്മാർക്ക് പാസ്പോർട്ടിനും മറ്റു കാര്യങ്ങൾക്കുമുള്ള തട്ടിപ്പ് വിവാഹത്തിനു വേണ്ടി നൽകുന്നതായി ബിബിസി റിപ്പോർട്ടർ കണ്ടെത്തി.

പെണ്‍കുട്ടികളെ കുടുക്കാനായി ഗ്ലാസ്ഗോയിലും മറ്റും നിരവധി ഗൂഡ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള വൃദ്ധന്മാർ കിഴക്കൻ യൂറോപ്പിലെ കൊച്ചുപെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഷാം കല്ല്യാണങ്ങൾ കൊണ്ട് സ്കോട് ലൻഡിലെ വിവാഹ റിക്കാർഡുകൾ നിറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടർ പറയുന്നത്. ഗ്ലാസ്ഗോവിൽ രജിസ്റ്റർ ചെയ്ത എഴുപതിലധികം വിവാഹങ്ങളിൽ മൂന്നിലൊന്നും ഗോവൻഹില്ലിൽ ആയിരുന്നു. ഇതിൽ 40 ശതമാനവും അഞ്ചു വർഷം പോലും നീളാത്ത ദാന്പത്യമായിരുന്നത്രേ.

കഴിഞ്ഞ വർഷം, 2016 ൽ പെണ്‍വാണിഭ സംഘത്തിന് ഇരയായി തട്ടിപ്പ് വിവാഹത്തിനുവേണ്ടി സ്കോട് ലൻഡിൽ എത്തിയത് 150 ലധികം പേരായിരുന്നെന്ന് ബിബിസി പറയുന്നു. ഇന്ത്യാക്കാരും പാക്കിസ്ഥാനികളുമാണ് തട്ടിപ്പ് വിവാഹത്തിന് വേണ്ടിയുള്ള യൂറോപ്യൻ യുവതികളുടെ വലിയ ആവശ്യക്കാർ. മയക്കുമരുന്നു വിൽപ്പന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലാഭമുണ്ട ാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.