• Logo

Allied Publications

Europe
ഫ്രഞ്ച് തെരഞ്ഞെടുപ്പിലും റഷ്യൻ ഇടപെടൽ എന്ന് സംശയം
Share
പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിജയസാധ്യത കല്പിക്കപ്പെട്ട എൻമാർഷെയുടെ ഇമ്മാനുവൽ മാക്രോണിന്‍റെ പ്രചാരണ വിഭാഗത്തിന്‍റെ സുപ്രധാന വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതിനു പിന്നിൽ റഷ്യൻ ഇടപെടലെന്നു സംശയം ശക്തമാവുന്നു. ആയിരക്കണക്കിന് ഇമെയിലുകളും മറ്റു രേഖകളുമാണ് ചോർന്നത്. ഇവ ഓണ്‍ലൈനായി പ്രചരിപ്പിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്

തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എൻമാർഷെ പാർട്ടി വൃത്തങ്ങൾ കുറ്റപ്പെടുത്തി. നിയമവിരുദ്ധമായ നീക്കത്തിനു പിന്നിൽ ആരു തന്നെയായാലും പുറത്തു കൊണ്ടുവരുമെന്നും അവർ പറഞ്ഞു.

അതിനിടെ, ചോർന്നുകിട്ടിയ രേഖകൾ പ്രസിദ്ധപ്പെടുത്തരുതെന്ന് ഫ്രാൻസ് പ്രസിഡൻഷ്യൽ ഇലക്ടറൽ അതോറിറ്റി മാധ്യമങ്ങൾക്ക് നിർദേശം നൽകി. നിർദേശം പാലിച്ചില്ലെങ്കിൽ ക്രിമിനൽ കുറ്റം ചുമത്തുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രേഖകളിൽ ചിലത് വിക്കിലീക്സും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ചോർത്തലുമായി ബന്ധമില്ലെന്ന് അവർ വ്യക്തമാക്കി.

നേരത്തേ ബഹാമസിൽ തനിക്ക് കള്ളപ്പണനിക്ഷേപമുണ്ടെന്ന എതിരാളി മരീൻ ലീപെന്നിന്‍റെ ആരോപണത്തിനെതിരെ മാക്രോണ്‍ പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യൻ ഹാക്കർമാർ ശ്രമിക്കുന്നതായും മാക്രോണിന്‍റെ പ്രചാരണസംഘം ആരോപിച്ചിരുന്നു.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് റഷ്യൻ മാധ്യമസംഘങ്ങളെ പ്രചാരണത്തിൽനിന്ന് വിലക്കുകയും ചെയ്തു. ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. നേരത്തേ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്തും ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഹില്ലരിയുടെ ഇമെയിലുകളും മറ്റു രേഖകളും റഷ്യൻ ഹാക്കർമാർ ചോർത്തിയിരുന്നു. റഷ്യയോട് ആഭിമുഖ്യം പുലർത്തുന്ന സ്ഥാനാർഥിയാണ് നാഷണൽ ഫ്രണ്ടിന്‍റ് മരീൻ ലീപെൻ.

കാര്യങ്ങൾ ഇത്രയുമൊക്കെയായിട്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എമ്മാനുവൽ മക്രോണ്‍ വന്പൻ വിജയം നേടുകയും 39 കാരനായ മക്രോണ്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മക്രോണിന് 65.5 ശതമാനം വോട്ടുകൾ കിട്ടിയപ്പോൾ എതിരാളി ലെ പെന്നിന് 34.5 ശതമാനം വോട്ടുകൾ മാത്രമെ നേടാനായുള്ളൂ. മിതവാദി പാർട്ടിയായ ഒൻ മാർഷിന്‍റെ സ്ഥാനാർഥിയായിരുന്നു മക്രോണ്‍.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.