• Logo

Allied Publications

Europe
ദൈവവിളിയുടെ അടിസ്ഥാനം ക്രിസ്തുവിന്‍റെ സ്നേഹം: മാർ ചിറപ്പണത്ത്
Share
വത്തിക്കാൻസിറ്റി: പൗരോഹിത്യ ദൈവവിളിയുടെ അടിസ്ഥാനവും അതിലേക്കുള്ള തിരഞ്ഞെടുപ്പും ക്രിസ്തുവിന്‍റെ അപരിമേയമായ സ്നേഹമാണെന്നും വൈദിക ജീവിതത്തിലുള്ള വിശ്വസ്തതയും ഫലദായകത്വവും ഒരാൾ ക്രിസ്തുവിന് പകരം നൽകുന്ന ആഴമായ സ്നേഹത്തിൽ വേരൂന്നിയിരിക്കുന്നുവെന്നും യൂറോപ്പിലെ സീറോ മലബാർ സഭ അപ്പസ്തോലിക വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്. റോമിലെ മാത്തർ എക്ലേസിയ സെമിനാരിയിൽ വൈദിക പരിശീലനം നടത്തുന്ന സീറോ മലബാർ സഭയിലെ ആറ് ശെമ്മാശന്മാർക്ക് കാറോയ, ഹെവ്പദിയാകാന, മ്ശംശാന പട്ടങ്ങൾ നൽകുന്ന ചടങ്ങിൽ മുഖ്യകാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ നിയമത്തിലെ ദാവീദ് രാജാവിനെപ്പോലെ ദൈവത്തിന്‍റെ ഹൃദയത്തിന് അനുരൂപരായ നല്ല വൈദികരാകണമെന്നും ബലഹീനതകളിലും വീഴ്ചകളിലും അടിപതറാതെ ഗുരുവായ ക്രിസ്തുവിന്‍റെ സ്നേഹത്തിൽ എന്നും നിലനിൽക്കാൻ പരിശ്രമിക്കണമെന്നും മാർ ചിറപ്പത്ത് വൈദിക വിദ്യാർഥികളെ ഓർമപ്പെടുത്തി.

സുബിൻ പുത്തൻപുരയ്ക്കൽ (തക്കല രൂപത), ആൽബിൻ പുന്നേലിപറന്പിൽ (ഇരിഞ്ഞാലക്കുട രൂപത), ബിജോ ഇരുപ്പക്കാട്ട്, ജോസ് ഈറ്റോളിൽ (ചങ്ങനാശേരി അതിരൂപത), ജിന്‍റോ പുത്തൻപുരയ്ക്കൽ (മാണ്ഡ്യ രൂപത), ജോജിത് കൂട്ടുങ്ങൽ (കല്യാണ്‍ രൂപത) എന്നിവരാണ് പൗരോഹിത്യ പരിശീലനത്തിന്‍റെ ഭാഗമായി വിവിധ പട്ടങ്ങൾ സ്വീകരിച്ചത്.

ശുശ്രൂഷകളിൽ റവ. ഡോ. ചെറിയാൻ തുണ്ടുപറന്പിൽ സിഎംഐ ആർച്ച് ഡീക്കനായും ഫാ. ജോഷി കുളത്തുങ്കൽ സഹകാർമികനായും പങ്കെടുത്തു. സെമിനാരി റെക്ടർ ഫാ. ഓസ്കാർ, അസിസ്റ്റന്‍റ് റക്ടർ ഫെലിപ്പെ, മോണ്‍. വിൻചെൻസോ വീവ, റവ. ഡോ. ജോസ് ചിറമ്മൽ, യൂറോപ്പിലെ അപ്പസ്തോലിക വിസിറ്റേഷന്‍റെ കോഓർഡിനേറ്റർ റവ. ഡോ. ചെറിയാൻ വാരികാട്ട്, റോമിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വൈദികർ, സന്യസ്തർ, വൈദിക വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.