• Logo

Allied Publications

Europe
സ്റ്റീവനേജിൽ ഈസ്റ്റർ വിഷു ആഘോഷം അവിസ്മരണീയമായി
Share
സ്റ്റീവനേജ്: സർഗം മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ രക്ഷയുടെയും പ്രത്യാശയുടെയും ഈസ്റ്ററും സന്പത്സമൃദ്ധിയുടെ നൽശോഭയേകുന്ന വിഷുവും സ്റ്റീവനേജിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്റ്റീവനേജ് ബാർക്ലെയ്സ് സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികൾ.

പ്രസിഡന്‍റ് കുരുവിള ഏബ്രഹാമിന്‍റെ സ്വാഗത പ്രസംഗത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്നു ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ സന്തോഷവും സ്നേഹവും പരസ്പരം കൈമാറുന്ന ചടങ്ങിൽ അസോസിയേഷനിലെ മുതിർന്ന അംഗങ്ങളായ ജോണി കല്ലടാന്തിയും അപ്പച്ചൻ കണ്ണഞ്ചിറയും ചേർന്ന് കേക്ക് മുറിച്ചു മധുരം പങ്കിട്ടു.

മാഞ്ചസ്റ്ററിൽനിന്നുള്ള ജയിംസ് ജോസിന്‍റെ ജീവൻ നിലനിർത്തുന്നതിന്‍റെ ഭാഗമായി ഉപഹാർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്റ്റംസെൽ കാന്പയിനിൽ സർഗം കുടുംബാംഗങ്ങൾ സജീവമായി പങ്കെടുത്തു. ഉപഹാർ വോളണ്ടിയർ ബിനു പീറ്റർ ആഘോഷ മധ്യേ നടത്തിയ പ്രസംഗത്തിൽ അവയവ ദാനത്തെപ്പറ്റിയുള്ള ബോധവത്കരണവും അനിവാര്യതയും മഹത്വവും എടുത്തു പറഞ്ഞു. സംർഗം പുതുതായി രൂപം കൊടുത്ത വെബ് സൈറ്റിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ് കുരുവിള, സെക്രട്ടറി മനോജ് എന്നിവർ സംയുക്തമായി നിർവഹിച്ചു.

പ്രമുഖ ഡീജെ മ്യൂസിക് ആൻഡ് എന്‍റർടെയിൻമെന്‍റ് ടീമിന്‍റെ നേതൃത്വത്തിൽ വേദിയെ സംഗീതസാന്ദ്രമാക്കിയ റോക്കിംഗ് മ്യൂസിക്കും ഡിസ്കോയും ആഘോഷത്തിന്‍റെ ഭാഗമായിരുന്നു. വിഭവസമൃദ്ധമായ ഈസ്റ്റർ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

സർഗം സ്റ്റീവനേജ് സെക്രട്ടറി മനോജ് ജോണ്‍, ഭാരവാഹികളായ ഷാജി ഫിലിപ്പ്, ബോസ് ലൂക്കോസ്, ജോസഫ് സ്റ്റീഫൻ, ഹരിദാസ്, ഉഷ ഷാജി, സുജ സോയിമോൻ, ലാലു, വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.