• Logo

Allied Publications

Europe
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രവർത്തനോദ്ഘാടനം
Share
ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്‍റെ 2017 19 വർഷങ്ങളിലേക്കുള്ള പ്രവർത്തനോദ്ഘാടനം ചെയ്തു. ഏപ്രിൽ 30ന് കോൾചെസ്റ്റർ നെയ്ലാൻഡ് വില്ലേജ് ഹാളിൽ നടന്ന യോഗത്തിൽ യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് നിർവഹിച്ചു.

തുടർന്നു കോൾചെസ്റ്റർ മലയാളി കമ്യൂണിറ്റിയിലെയും മറ്റു അസോസിയേഷനുകളിലേയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ യു ഗ്രാൻഡ് ലോട്ടറിയുടെ ഈസ്റ്റ് ആംഗ്ലിയ റീജണിന്‍റെ വിതരണോദ്ഘാടനം ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് കോൾചെസ്റ്റർ മലയാളി കമ്യൂണിറ്റി ട്രഷറർ ഷാനിൽ അനങ്ങാരത്തിന് നൽകി നിർവഹിച്ചു. റീജണിൽ നിന്നും ദേശീയ കലാകായിക മേളയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ജയിംസ് ജോസിന്‍റെ ജീവതത്തിൽ കൈത്താങ്ങായി യുക്മ നാഷണൽ വൈസ് പ്രസിഡന്‍റ് ഡോ. ദീപ ജേക്കബിന്‍റെ നേതൃത്വത്തിൽ യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീം ഉപഹാറുമായി ചേർന്ന് നടത്തിയ സ്റ്റം സെൽ സാന്പിൾ ശേഖരണത്തിൽ നിരവധി പേർ പങ്കെടുത്തു. യുക്മയുടെ ശക്തി വെളിപ്പെടുത്തി ദേശീയ ഭാരവാഹികൾ, റീജണ്‍ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി നിരവധി പേർ ആഘോഷപരിപാടികളിൽ പങ്കെടുത്തു.

റീജണ്‍ പ്രസിഡന്‍റ് രഞ്ജിത്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജോ തെരുവൻ, യുക്മ ദേശീയ ജോയിന്‍റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.