• Logo

Allied Publications

Europe
മുസ് ലിം വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓസ്ട്രിയൻ പ്രസിഡന്‍റ് അലക്സാണ്ടർ ഫാൻ ദേർ ബെല്ലൻ
Share
വിയന്ന: മുസ് ലിം വനിതകൾ ഹിജാബ് ധരിക്കുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓസ്ട്രിയൻ പ്രസിഡന്‍റ് അലക്സാണ്ടർ ഫാൻ ദേർ ബെല്ലൻ രംഗത്തുവന്നു. ഹിജാബ് ധരിക്കുക എന്നത് ഓരോ സ്ത്രീയുടെയും അവകാശമാണ്, അവരുടെ അവകാശമാണ് ഈ വിഷയത്തിൽ മുഖ്യമായി പരിഗണിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു. അതേസമയം മുസ് ലിം വനിതകൾക്ക് മാത്രമല്ല, ഏത് സ്ത്രീക്കും ഹിജാബ് ധരിക്കാം. ഇസ് ലാമോഫോബിയ ഇങ്ങനെ വ്യാപകമാവുകയാണെങ്കിൽ മതപരമായ കാരണങ്ങളാൽ ഹിജാബ് ധരിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ സ്ത്രീകളോടും ഹിജാബ് ധരിക്കണമെന്ന് നമ്മൾ അഭ്യർഥിക്കേണ്ട ഒരു ദിവസം വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാരോഹണത്തിന്‍റെ നൂറാം ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടു സംസാരിക്കുന്പോഴാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. അന്തരാഷ്ട മാധ്യമങ്ങൾ അടക്കം സംഭവം വൻ പ്രാധ്യാനത്തോടെ റിപ്പോർട്ട് ചെയ്തു. പരാമർശം ഇതിനകം തന്നെ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ജോലി സ്ഥലത്തും പൊതു ഇടങ്ങളിലും മുസ് ലിം വനിതകൾ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ ഓസ്ട്രിയയിൽ കഴിഞ്ഞ കുറെ നാളുകളായി നടന്നിരുന്നു. പൊതു സ്ഥലങ്ങളിലും ജോലിയിടങ്ങളിലും ഹിജാബ് ധരിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന തരത്തിലാണ് രാജ്യത്തിന്‍റെ വിദേശകാര്യ മന്ത്രി സെബാസ്റ്റ്യൻ കുർത്സ് അഭിപ്രായപ്പെട്ടിരുന്നത്.

റിപ്പോർട്ട്: ജോബി ആന്‍റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.