• Logo

Allied Publications

Europe
കൊച്ചി എയർപോർട്ടിനു മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം
Share
ഫ്രാങ്ക്ഫർട്ട്കൊച്ചിൻ: കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് യാത്രക്കാർക്ക് നൽകുന്ന സേവനത്തിനു അന്തരാഷ്ട്ര അംഗീകാരം ലഭിച്ചു. വിമാനത്താവള ഓപ്പറേറ്ററർമാരുടെ അന്തരാഷ്ട്ര സംഘടനയായ എയർപോർട്ട് കൗണ്‍സിൽ ഓഫ് ഇന്‍റർനാഷണലാണു ഈ അംഗീകാരം നൽകിയത്. പ്രതിവർഷം അന്പതു ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ലോക വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണു കൊച്ചി എയർപോർട്ടിനു മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം കിട്ടിയത്.

ആഗോളാടിസ്ഥാത്തിൽ ആറു ലക്ഷം യാത്രക്കാരുടെ ഇടയിൽ നടത്തിയ സർവേയിലാണു കൊച്ചി എയർപോർട്ടിനെ മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യം, പാർക്കിംങ്ങ് സൗകര്യം, ചെക്ക് ഇൻ സൗകര്യം, കസ്റ്റംസ്ഇമിഗ്രേഷൻ സൗകര്യം, സുരക്ഷാ സംവധാനം, ഭക്ഷണശാലകൾ, ശുചിമുറികൾ തുടങ്ങി 34 സൂചകങ്ങളെ ആധാരമാക്കി തയാറാക്കിയ ചോദ്യാവലിയാണ് ഈ മികച്ച സേവന തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.

ആഗോളാടിസ്ഥാനത്തിൽ വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട ഏജൻസികൾ, ഗവണ്‍മെന്‍റുകൾ എന്നിവയുമായി ഒന്നിച്ച് പ്രവർത്തിക്കുന്ന ആഗോളസംഘടനയായ എയർപോർട്ട് കൗണ്‍സിൽ ഓഫ് ഇന്‍റർനാഷണലിൽ 176 രാജ്യങ്ങളിലായി 1940 വിമാനത്താവളങ്ങൾ അംഗങ്ങളാണ്. ലോകത്തിലാദ്യമായി പ്രവാസികളുടെ നിക്ഷേപത്തോടെ സ്വകാര്യ മേഖലയിലെ കൊച്ചി എയർപോർട്ടിനു ഈ രാജ്യാന്തര അംഗീകാരം ലഭിച്ചതിൽ പ്രവാസി മലയാളികൾ സന്തുഷ്ടരാണ്.

റിപ്പോർട്ട്: ജോർജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.