• Logo

Allied Publications

Europe
ജർമനിയിലെ മുത്തശി ഗോറില്ലയ്ക്ക് ഷഷ്ടി പൂർത്തി
Share
ബെർലിൻ: യൂറോപ്പിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ അറുപതാം പിറന്നാൾ മൃഗശാലയിൽ ആഘോഷിച്ചു. ഫാത്തു എന്നു പേരുള്ള ഗോറില്ലയുടെ യഥാർഥ ജൻമദിനം എന്നാണെന്ന് ആർക്കുമറിയില്ല. കാരണം, മൃഗശാലയിലായിരുന്നില്ല അവളുടെ ജനനം.

വെസ്റ്റ് ആഫ്രിക്കയിൽനിന്ന് ഒരു കടൽ യാത്രക്കാരൻ വാങ്ങിക്കൊണ്ടു വന്നതാണ് ഫാത്തുവിനെ. നാട്ടിലെത്തി ഒരു ബാറിൽ പണം കൊടുക്കാനില്ലാഞ്ഞതിന് അവളെ കൈമാറി. ബാർ ഉടമയായ സ്ത്രീയാണ് ഗോറില്ലക്കുട്ടിയെ മൃഗശാലയിൽ ഏൽപ്പിക്കുന്നത്. 1959ലായിരുന്നു ഇത്.

അന്ന് ഫാത്തുവിന്‍റെ പ്രായം രണ്ടു വയസെന്ന് മൃഗശാലയിലെ വിദഗ്ധർ കണക്കാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറുപതാം പിറന്നാൾ ആഘോഷം.

യുഎസിലെ കോളോ എന്ന ഗോറില്ലയായിരുന്നു ലോകത്തെ ഏറ്റവും പ്രായമേറിയത്. കഴിഞ്ഞ ജനുവരിയിൽ കോളോ ജീവൻ വെടിഞ്ഞതോടെയാണ് ഫാത്തുവും യുഎസിലെ തന്നെ അർക്കൻസാസ് സൂവിലുള്ള ട്രൂഡിയും പ്രായമേറിയ ഗോറില്ലകളായി കണക്കാക്കപ്പെടാൻ തുടങ്ങിയത്. 1957ലാണ് ട്രൂഡിയുടെ ജനനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.