• Logo

Allied Publications

Europe
കൊളോണിലെ ഇന്ത്യൻ സമൂഹം ഓശാന തിരുനാൾ ആഘോഷിച്ചു
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ സമൂഹം യേശുവിന്‍റെ ജറുസലേം പ്രവേശ നത്തിന്‍റെ ഓർമകൾ പുതുക്കി ഭക്തിനിർഭരമായി ഓശാനത്തിരുനാൾ ആഘോഷിച്ചു.

ഏപ്രിൽ ഒന്പതിന് വൈകുന്നേരം മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയ ഹാളിൽ നടന്ന ഓശാനയുടെ തിരുക്കർമങ്ങൾക്ക് കമ്യൂണിറ്റി ചാപ്ലിൻ ഫാ.ഇഗ്നേഷസ് ചാലിശേരി സിഎംഐ മുഖ്യകാർമികത്വം വഹിച്ചു. റോമിൽ ഉപരിപഠനം നടത്തുന്ന ഫാ.സെബാസ്റ്റ്യൻ താഴത്തുകരിന്പനയ്ക്കൽ ഒസിഡി സഹകാർമികനായിരുന്നു. ജെൻസ് കുന്പിളുവേലിൽ, നോയൽ, നോബിൾ കോയിക്കേരിൽ ഡാനി ചാലയിൽ, ജോയി കാടൻകാവിൽ എന്നിവർ ദിവ്യബലിയിൽ ശുശ്രൂഷികളായി.

തുടർന്നു നടന്ന ദിവ്യബലിയിൽ ഫാ.സെബാസ്റ്റ്യൻ താഴത്തു കരിന്പനയ്ക്കൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി. ഇഗ്നേഷ്യസ് ചാലിശേരി സഹകാർമികനായിരുന്നു. തുടർന്നു കൊഴുക്കട്ട നേർച്ച വിതരണവും നടന്നു.

വലിയ ആഴ്ചയ്ക്കു മുന്നോടിയായി ഫെബ്രുവരി പകുതി മുതൽ വാരാന്ത്യങ്ങളിലായി കമ്യൂണിറ്റിയിലെ ഒന്പത് കുടുംബക്കൂട്ടായ്മകളെ (മൊൻഷൻഗ്ളാഡ്ബാഹ്, ഡ്യൂസൽഡോർഫ്, എസൻ, ബോണ്‍, കൊളോണ്‍) ബന്ധിപ്പിച്ചു നടന്ന ധ്യാനങ്ങളിൽ ഫാ.സെബാസ്റ്റ്യൻ താഴത്തു കരിന്പനയ്ക്കൽ ധ്യാനചിന്തകൾ നൽകിയിരുന്നു. തിരുക്കർമങ്ങളിൽ പങ്കെടുത്തവർക്ക് ഫാ.ഇഗ്നേഷ്യസ് ചാലിശേരിയും ധ്യാനഗുരുവിനെ സഹായിച്ചവർക്ക് കമ്യൂണിറ്റി കോഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ ഡേവീസ് വടക്കുംചേരിയും നന്ദി പറഞ്ഞു.

ഓശാനയുടെ പരിപാടികൾക്ക് ഡേവീസ് വടക്കുംചേരി, സെക്രട്ടറി ഷീബ കല്ലറയ്ക്കൽ, കമ്മിറ്റിയംഗങ്ങളായ തോമസ് അറന്പൻകുടി, ആന്‍റണി സഖറിയ, ഗ്രിഗറി മേടയിൽ, സൂസി കോലത്ത് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.