• Logo

Allied Publications

Europe
സിറിയയെ രാസായുധം നിർമിക്കാൻ സഹായിച്ചത് ബ്രിട്ടനോ
Share
ബെർലിൻ: വടക്കൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ ബാഷർ ഭരണകൂടത്തിന്‍റെ രാസായുധാക്രമണത്തിൽ 80ലേറെ പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടനും പങ്കാളിയാണെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടനിൽനിന്ന് രാസായുധങ്ങൾ നിർമിക്കാനുപയോഗിക്കുന്ന സരിൻ പോലുള്ള രാസപദാർഥങ്ങൾ ഇറക്കുമതി ചെയ്തിരുന്നുവെന്നതിന്‍റെ തെളിവുകളുണ്ടെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകളും ആയുധനിയന്ത്രണ സംഘങ്ങളും അവകാശപ്പെടുന്നത്.

പ്രത്യേക തരത്തിലുള്ള ആയുധങ്ങളും ബ്രിട്ടൻ സിറിയക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയ ആംസ് എക്സ്പോർട്ട് കണ്‍ട്രോൾ കമ്മിറ്റി 2013ൽ അന്നത്തെ ബ്രിട്ടിഷ് ബിസിനസ് സെക്രട്ടറിയായിരുന്ന വിൻസ് കേബിളിന് നിജസ്ഥിതി വെളിപ്പെടുത്താൻ കത്തയച്ചിരുന്നു. 2004നും 2012നുമിടെ സിറിയയിലേക്ക് രാസായുധങ്ങൾ നിർമിക്കാനുള്ള രാസപദാർഥങ്ങൾ ഇറക്കുമതി ചെയ്യാൻ ലൈസൻസ് അനുവദിച്ച കന്പനികളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താനായിരുന്നു ആവശ്യപ്പെട്ടത്. കന്പനികളെ കുറിച്ച് വിവരങ്ങൾ നൽകാൻ തയാറാകാത്തതിന് കേബിളിനെ കമ്മിറ്റി വിമർശിച്ചു.

അതേസമയം, കഴിഞ്ഞ ഒന്പതു വർഷത്തിനിടക്ക് സിറിയയിലേക്ക് ഒരു തരത്തിലുള്ള രാസപദാർഥങ്ങളും ഇറക്കുമതി ചെയ്തതായി തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ, 2014 ൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന വില്യം ഹേഗ് ബ്രിട്ടൻ സിറിയയിലേക്ക് രാസപദാർഥങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും അവ ബാഷർ ഭരണകൂടം രാസായുധങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിട്ടുണ്ടാവാമെന്നും പാർലമെന്‍റിനെ അറിയിച്ചിരുന്നു. 1983ലും 85ലും ടണ്‍ കണക്കിന് ഡൈ മീഥൈൽ ഫോസ്ഫേറ്റ് എന്ന രാസപദാർഥം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നായിരുന്നു ഹേഗിെൻറ വെളിപ്പെടുത്തൽ. പിന്നീട് 1986ൽ ട്രൈ മീഥൈൽ ഫോസ്ഫേറ്റും ഇതേവർഷംതന്നെ ഹൈഡ്രജൻ ഫ്ളൂറൈഡും ഒരു മൂന്നാംലോക രാജ്യം വഴി സിറിയയിലേക്കയച്ചു. ഈ കെമിക്കലുകൾ പ്ലാസ്റ്റിക്കിന്േ‍റയും മരുന്നുകളുടെയും നിർമാണത്തിന് ഉപയോഗിക്കുകയാണെങ്കിൽ അത് നിയമാനുസൃതമാണെന്നും ഹേഗ് പാർലമെന്‍റിനെ ബോധിപ്പിച്ചു.

എന്നാൽ, അവർ സരിൻ നിർമിക്കാനും അവ ഉപയോഗിച്ചിട്ടുണ്ടാവാം. ഡൈ മൈഥീൽ ഫോസ്ഫേറ്റും ട്രൈ മീഥൈൽ ഫോസ്ഫേറ്റും ഈ വാതകം നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഈ രാസപദാർഥങ്ങളുടെ കയറ്റുമതി ബ്രിട്ടൻ നിരോധിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.