• Logo

Allied Publications

Europe
ജർമൻ തെരഞ്ഞെടുപ്പ് ; ഷൂൾസിനു കുതിപ്പ്, മെർക്കലിനു കിതപ്പ്
Share
ബെർലിൻ: ജർമനിയിലെ പൊതു തെരഞ്ഞെടുപ്പ് അടുത്തു വരുന്തോറും ചാൻസലർ ആംഗല മെർക്കലിന്‍റെ കിതപ്പ് കൂടുതൽ ദൃശ്യമാകുന്നു. ചാൻസലർ സ്ഥാനത്തേക്കു മത്സരിക്കുന്ന എസ്പിഡി സ്ഥാനാർഥി മാർട്ടിൻ ഷൂൾസാകട്ടെ, പ്രചാരണ രംഗത്ത് വൻ കുതിപ്പ് നടത്തുകയും ചെയ്യുന്നു.

മെർക്കലിന്‍റെ സിഡിയുവും ബവേറിൻ സഖ്യകക്ഷിയായ സിഎസ്യുവും ചേർന്ന് 33 ശതമാനം വോട്ട് നേടുമെന്നാണ് ഏറ്റവും പുതിയ അഭിപ്രായ സർവേ ഫലം. 37 ശതമാനം വരെ വോട്ട് വിഹിതം പ്രതീക്ഷിച്ചിരുന്നിടത്തു നിന്നാണ് ഈ ഇടിവ്. ഇടിവിനു തുടക്കമായത് മാർട്ടിൻ ഷൂൾസിനെ എസ്പിഡി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതലും.

32 വരെ താഴ്ന്ന പ്രതീക്ഷിത വോട്ട് വിഹിതം 33 ആയി ഉയർന്നു എന്നത് പാർട്ടിക്ക് അത്ര ആശ്വാസകരമാകുന്നില്ല. എസ്പിഡിക്ക് ഒറ്റയ്ക്കു തന്നെ മുപ്പതു ശതമാനത്തിനു മുകളിലെത്താൻ സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിൽ പോലും തെരഞ്ഞെടുപ്പിനു ശേഷം സഖ്യ സർക്കാർ രൂപീകരിക്കാൻ പാർട്ടിക്കു സാധിക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, തീവ്ര വലതുപക്ഷക്കാരായ എഎഫ്ഡിക്കു നേരത്തെ പ്രതീക്ഷിച്ചിരുന്ന മുന്നേറ്റം ഇപ്പോൾ പ്രവചിക്കപ്പെടുന്നില്ല. ഒന്പത് ശതമാനം മാത്രമാണ് അവർക്കു പ്രതീക്ഷിക്കാവുന്നത്. ഫ്രീ ഡെമോക്രാറ്റിക് പാർട്ടിക്ക് പാർലമെന്‍റ് സാന്നിധ്യം പോലും പ്രതീക്ഷിക്കാനാവില്ലെന്നും പ്രവചനം. സെപ്റ്റംബർ 24 നാണ് ജർമനിയിൽ പൊതുതെരഞ്ഞെടുപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.