• Logo

Allied Publications

Europe
സിറിയയിലെ യുഎസ് ആക്രമണത്തിന് ജർമനിയുടെയും ഫ്രാൻസിന്‍റെയും പിന്തുണ
Share
ബെർലിൻ: സിറിയൻ സൈന്യം സിവിലിയൻമാർക്കെതിരേ രാസായുധം പ്രയോഗിച്ചതിനു തിരിച്ചടി എന്ന നിലയിൽ സിറിയയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് ജർമനിയുടെയും ഫ്രാൻസിന്‍റെയും പിന്തുണ.

സിവിലിയ·ാർക്കെതിരായ രാസായുധ പ്രയോഗത്തിന് ശേഷമുള്ള ഈ ആക്രമണം മനസിലാക്കാവുന്നതാണെന്ന് ജർമനി. ബാഷർ അൽ അസദ് ഭരണകൂടത്തിനാണ് ഇതിൽ ഉത്തരവാദിത്തമുള്ളത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിക്കാൻ യുഎൻ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് നാം മുഴുവൻ പിന്തുണയും നൽകേണ്ടതുണ്ട് ജർമൻ വിദേശകാര്യമന്ത്രി സിഗ്മർ ഗാബ്രിയൽ പ്രസ്താവനയിൽ പറഞ്ഞു.

2013 ലെ രാസായുധപ്രയോഗത്തിനുശേഷം തന്നെ ഫ്രാൻസ് ആഗ്രഹിച്ചിരുന്നതാണ് ഇത്തരമൊരു ആക്രമണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് പറഞ്ഞു. ഇതിന്‍റെ ഉത്തരവാദിത്തം പൂർണമായും ബാഷറിനാണ്. സിറിയയിൽ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണനൽകുമെന്നും ജർമൻ ചാൻസലർ ആംഗല മെർക്കലിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.