• Logo

Allied Publications

Europe
സ്റ്റീവനേജിൽ വിശുദ്ധവാര തിരുക്കർമങ്ങൾ
Share
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രധാന കുർബാന കേന്ദ്രങ്ങളിലൊന്നായ സ്റ്റീവനേജിൽ വിശുദ്ധവാര തിരുക്കർമങ്ങൾ ഭക്തിപുരസരം ആഘോഷിക്കുന്നു. വെസ്റ്റ് മിനിസ്റ്റർ അതിരൂപതയുടെ പരിധിയിലുള്ള സീറോ മലബാർ കുർബാന കേന്ദ്രങ്ങളുടെ ചാപ്ലിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയിൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.

13ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 2.30 ന് പെസഹായുടെ ശുശ്രൂഷകൾ ആരംഭിക്കും. കാലു കഴുകൽ, അപ്പം മുറിക്കൽ തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

14ന് രാവിലെ 11 മുതൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. കുരിശിന്‍റെ വഴി, പീഡാനുഭവ വായന, ദുഃഖവെള്ളി തിരുക്കർമങ്ങൾ, നഗരി കാണിക്കൽ പ്രദക്ഷിണം, കുരിശു വാഴ്ത്തൽ, കയ്പുനീർ പാനം തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

15ന് (ശനി) ഉച്ചകഴിഞ്ഞ് 2.30ന് ഉയിർപ്പിന്‍റെ തിരുക്കർമങ്ങൾ ആരംഭിക്കും.

വിശുദ്ധ വാര ശുശ്രൂഷകളിൽ ഭക്തിപൂർവം പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഉപവാസത്തിന്‍റെയും പ്രാർഥനയുടെയും പരിത്യാഗത്തിന്‍റെയും നിറവിലായിരിക്കുന്ന നോന്പ് കാലത്തിന്‍റെ പൂർണതയിൽ ഉത്ഥാന അനുഭവത്തിന്‍റെ കൃപാവരങ്ങൾ നിറയുവാനും ചാപ്ലിൻ ഫാ. സെബാസ്റ്റ്യനും പള്ളി കമ്മിറ്റി ഭാരവാഹികളും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: അപ്പച്ചൻ കണ്ണഞ്ചിറ 07737956977, സിജോ ജോസ് 07443988889, സൂസൻ ജോഷി 07894985996, ആനി ജോണി 07495599091

വിലാസം: സെന്‍റ് ജോസഫ്സ് ചര്ച്ച്, ബെഡ്വെല്ല് ക്രസന്‍റ്, SG1 1NJ.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.