• Logo

Allied Publications

Europe
ട്രക്ക് ആക്രമണം: സ്വീഡനിൽ സുരക്ഷ വർധിപ്പിച്ചു
Share
സ്റ്റോക്ക്ഹോം: സ്വീഡിഷ് തലസ്ഥാനത്തെ പ്രധാന ഷോപ്പിംഗ് ഏരിയായിൽ ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറിയത് ഭീകരാക്രമണം തന്നെയെന്ന് പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വെൻ സ്ഥിരീകരിച്ചു. ഇതെത്തുടർന്ന് രാജ്യാതിർത്തികളിൽ സുരക്ഷ കൂടുതൽ ശക്തമാക്കി.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ നടന്ന ആക്രമണത്തിൽ നാലു പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇതിനിടെ മറ്റൊരു സ്ഥലത്തെ ഷോപ്പിംഗ് മാളിൽ വെടിയൊച്ചകൾ കേട്ടു എന്നും റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.

ട്രക്ക് ആക്രമണവുമായി ബന്ധപ്പെട്ട് മാഴ്സറ്റയിൽനിന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ട്രക്ക് ഓടിച്ചിരുന്നത് ഇവരാരുമല്ല. എന്നാൽ, ഇവർക്ക് സംഭവവുമായി ബന്ധമുള്ളതായാണ് കരുതുന്നത്. സ്വീഡിഷ് ബ്രൂവറി കന്പനിയായ സ്പെൻഡ്രപ്സിന്‍റെ ട്രക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്. എന്നാൽ ട്രക്ക് മോഷ്ടിക്കപ്പെട്ടതാണെന്ന് കന്പനി അവകാശപ്പെടുന്നു.

ആക്രമണത്തെത്തുടർന്ന് രാജ്യത്തെ സബ്വേ സംവിധാനം നിർത്തിവച്ചിരുന്നു. പിന്നീട് ഇതു പുനരാരംഭിച്ചെങ്കിലും ചില സ്റ്റേഷനുകൾ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. സ്റ്റോക്ക്ഹോം സെൻട്രൽ റെയ്ൽവേ സ്റ്റേഷനും ഒഴിപ്പിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ