• Logo

Allied Publications

Europe
ഓസ്ട്രിയയിൽ അഭയാർഥികളുടെ വീടുകൾക്കു നേരെയുള്ള ആക്രമണങ്ങൾ ഇരട്ടിയായി
Share
വിയന്ന: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഭയാർഥികളുടെ വീടുകളുടെ നേരെ നടക്കുന്ന വിവിധ ആക്രമണങ്ങൾ നേരെ ഇരട്ടിയായതായി റിപ്പോർട്ട്. 2015ൽ 25 കേസുകളാണു റിപ്പോർട്ട് ചെയ്തതെങ്കിൽ 2016ൽ 49 എണ്ണമായി കേസുകളുടെ വർധന. കുടിയേറ്റകാരുടെ പ്രശ്ങ്ങളുമായി ബന്ധപ്പെട്ടു രാജ്യത്തെ പാർലമെന്‍റിൽ ഉന്നയിച്ച ചോദ്യങ്ങൾക്കു ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണു വിവരം പുറത്തുവന്നത്.

കല്ലെറിയുക, വീടിന്‍റെ ജനലുകളും, വാതിലുകളും തല്ലിപൊളിക്കുക, ഗ്യാസ് പൈപ്പുകൾ മുറിച്ചുകളയുക, വംശീയ അധിക്ഷേപങ്ങൾ ഭിത്തികളിൽ എഴുതി വയ്ക്കുക തുടങ്ങിയവയാണ് ആക്രമണ മാർഗങ്ങൾ. രജിസ്റ്റർ ചെയ്ത കേസുകളിൽ 95 ശതമാനവും വർഗീയ വിദ്വേഷം പ്രേരകഘടകമായതായി ഓസ്ട്രിയൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുറ്റവാളികളെ കണ്ടെത്തുന്നതിൽ പോലീസ് പൂർണമായും വിജയിച്ചിട്ടുമില്ല. അതേസമയം ഓസ്ട്രിയയുടെ പത്തിരട്ടി ജനസംഖ്യയുള്ള അയൽരാജ്യമായ ജർമനിയിൽ പോയവർഷം ഇതേ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 900 ആയിരുന്നു.

പൊതുവെ ശാന്തമായ ഓസ്ട്രിയയിൽ ഇത്തരം കേസുകളുടെ വർധന ആശങ്ക ഉളവാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. പല രാജ്യങ്ങളിലും പ്രശ്ങ്ങൾ രൂക്ഷമാണ്. 8.7 ദശലക്ഷം പേർ നിവസിക്കുന്ന ഓസ്ട്രിയയിൽ 2015ൽ മാത്രമായി 100300 പേരെ അഭയാർഥികളായി സ്വീകരിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.