• Logo

Allied Publications

Europe
ലോകത്തെ ദൈർഘ്യം കുറഞ്ഞ അന്താരാഷ്ട്ര വിമാന സർവീസിന് അകാല മൃത്യു
Share
ബെർലിൻ: ലോകത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ അന്താരാഷ്ട്ര വിമാന സർവീസിന് അകാല മൃത്യു. ജർമനി സ്വിറ്റ്സർലൻഡ് ഫ്ളൈറ്റ് സർവീസാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഏപ്രിൽ പതിനാലിനായിരിക്കും അവസാന സർവീസ്.

എട്ട് മിനിറ്റ് ദൈർഘ്യമായിരുന്നു ഈ അന്താരാഷ്ട്ര യാത്രയ്ക്ക് വേണ്ടിയിരുന്നത്. ഓസ്ട്രിയൻ പീപ്പിൾസ് എയർ ഗ്രൂപ്പാണ് സർവീസ് നടത്തിയിരുന്നത്. സെന്‍റ് ഗാലൻ ആൾട്ടർഹീൻ ഫ്രെഡറീക്ഷാഫെൻ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് വിമാനം കോണ്‍സ്റ്റൻസ് തടാകത്തിനു മുകളിലൂടെയാണ് സർവീസ് നടത്തിയിരുന്നത്.

കഴിഞ്ഞ നവംബറിലാണ് 20 കിലോമീറ്റർ മാത്രമുള്ള സർവീസ് ആരംഭിച്ചത്. ദിവസേന ഇരു ഭാഗത്തേയ്ക്കും രണ്ടു ഫ്ളൈറ്റുകൾ. 40 യൂറോ ആയിരുന്നു വണ്‍വേ ടിക്കറ്റ്. യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ പുരോഗതി കാണാത്തതാണ് സർവീസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.