• Logo

Allied Publications

Europe
ജർമനിയിലെ എടിഎമ്മുകൾ ഫീസ് ഈടാക്കുന്നു
Share
ബെർലിൻ: ജർമനിയിലെ ബാങ്കിൽ നിന്ന് സ്വന്തം അക്കൗണ്ടിൽ നിന്നും പണം എടിഎം വഴി പിൻവലിക്കുന്നതിന് ഇനി മുതൽ ഫീസ് നൽകേണ്ടിവരും.

സർവീസ് ചാർജ് എന്ന പേരിൽ ഉപഭോക്താക്കളെ പിഴിയുന്ന തരത്തിലാണ് ഫീസ് ഇടാക്കുന്നത്. ജർമനിയിലെ പ്രമുഖ ബാങ്ക് ശൃംഖലയായ സ്പാർകാസെയാണ് (സേവിംഗ്സ് ബാങ്കുകൾ) പുതിയ നീക്കവുമായി ജനങ്ങളെ പിഴിയാനൊരുങ്ങുന്നത്.

കസ്റ്റമേഴ്സിൽ നിന്ന് 50 സെന്‍റു മുതൽ അഞ്ചു യൂറോ വരെ ഫീസ് ഈടാക്കാനാണ് സ്പാർകാസെയുടെ നീക്കം. എന്നാൽ ഇത് എത്രമാത്രം പ്രായോഗികമാവുമെന്നുള്ളത് കണ്ടറിയണം. മറ്റു ബാങ്കുകൾ എടിഎം വഴിയുള്ള സേവനത്തിന് സൗജന്യ സേവനം നടത്തുന്പോൾ ഈ ബാങ്കിൽ അക്കൗണ്ടുള്ളവർ തങ്ങളുടെ അക്കൗണ്ടുകൾ നിർത്തലാക്കുമെന്നുള്ള ഭീഷണിയും ഇപ്പോൾ മുഴങ്ങുന്നുണ്ട്. ജർമനിയിൽ നാലായിരം ശാഖകളാണ് സ്പാർക്കാസെയ്ക്കുള്ളത്. കാഷ് പെയ്മെന്‍റിനായി ഇവയ്ക്ക് കാൽ ലക്ഷത്തോളം എടിഎമ്മുകളും പ്രവർത്തിക്കുന്നുണ്ട്.

മുൻപ് എടിഎം സേവനത്തിന് വിദേശ സർവീസ് (ഫ്രംന്‍റ് ഗബ്യൂർ) ചാർജെന്ന പേരിൽ ഉണ്ടായിരുന്നത് നിർത്തലാക്കിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.