• Logo

Allied Publications

Europe
വ്യാജ വാർത്തകൾ: സോഷ്യൽ മീഡിയയ്ക്ക് ജർമനിയുടെ അന്ത്യശാസനം
Share
ബെർലിൻ: സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നിയമവിരുദ്ധമായ കണ്ടന്‍റും വ്യാജമായ വാർത്തകളും നീക്കം ചെയ്യുന്നതിനു കാലതാമസം നേരിട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജർമനിയുടെ അന്ത്യശാസനം.

ഇത്തരം കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു തടയാൻ ഉപകരിക്കുന്ന ബില്ലിന്‍റെ കരടിന് രാജ്യത്തെ നിയമ മന്ത്രാലയം രൂപം നൽകിക്കഴിഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് അന്പത് മില്യണ്‍ യൂറോ പിഴയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഈ പ്രശ്നം നേരിടാൻ സമൂഹ മാധ്യമങ്ങൾ സ്വമേധയ ചില നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, ഇവയൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് നിയമ നിർമാണം ആവശ്യമായി വരുന്നതെന്നും നീതിന്യായ മന്ത്രി ഹെയ്കോ മാസ് വ്യക്തമാക്കി.

ഇത്തരം വാർത്തകൾക്കും മറ്റു പോസ്റ്റുകൾക്കുമെതിരായ പരാതികൾ സ്വീകരിക്കാൻ സമൂഹ മാധ്യമങ്ങൾ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ ആരംഭിക്കണം. പരാതികൾ കഴന്പുള്ളതാണെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ നീക്കം ചെയ്യുകയും വേണം കരട് നിയമത്തിൽ പറയുന്നു.

എന്നാൽ, ഫെയ്സ്ബുക്കും ട്വിറ്ററും മറ്റും വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ കുറച്ചൊക്കെ പുരോഗതി കൈവരിച്ചതായും മന്ത്രി സമ്മതിച്ചു. എന്നിട്ടു പോലും ഒരു ശതമാനം മാത്രമാണ് ട്വിറ്ററിന് നീക്കം ചെയ്യാൻ സാധിക്കുന്നത്. ഫെയ്സ്ബുക്കിന് 39 ശതമാനം വരെ നീക്കാൻ കഴിയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.