• Logo

Allied Publications

Europe
ലോകത്തിലെ വാസയോഗ്യമായ നഗരമെന്ന സ്ഥാനം വിയന്ന നിലനിർത്തി
Share
വിയന്ന: യൂറോപ്പിൽ രാഷ്ട്രീയ അനിശ്ചിത്വവും അഭയാർഥി പ്രശ്നങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്ന സുരക്ഷാവീഴ്ചകളും പല നഗരങ്ങളുടെയും ജീവിത നിലവാരത്തേയും സാമൂഹ്യ പരിസ്ഥിതിയെയും ബാധിച്ചപ്പോൾ മധ്യയൂറോപ്പിലെ ഓസ്ട്രിയൻ തലസ്ഥാന നഗരിയായ വിയന്ന ഒന്നാമതെത്തി. ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന സ്ഥാനം എട്ടാം തവണയാണ് വിയന്ന നിലനിർത്തുന്നത്. മെർസെർ എന്ന കണ്‍സൾട്ടിംഗ് കന്പനി നടത്തിയ ആഗോള റിസർച്ച് സർവേയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. കന്പനി എല്ലാ വർഷവും ഇത്തരത്തിൽ ആഗോള റിസർച്ച് സർവേ സംഘടിപ്പിക്കുന്നത്.

സ്വപ്നങ്ങളുടെ നഗരമെന്നും സംഗീതത്തിന്‍റെ നാടെന്നുമാണ് ഓസ്ട്രിയ പരക്കെ അറിയപ്പെടുന്നത്. ഓസ്ട്രിയയുടെ ഏറ്റവും വലുതും പ്രഥമവുമായ വിയന്ന നഗരം ജീവിത നിലവാരത്തിന്‍റെയും ആർഭാടത്തിന്‍റെയും അളവുകോലിൽ ഇത് തുടർച്ചയായി എട്ടാം തവണയാണ് ലോകത്തിൽ മികച്ചതെന്ന് അഭിപ്രായം നിലനിർത്തുന്നത്. സാമൂഹ്യ സുരക്ഷിതത്വം, ജിവിത ചെലവ്, ആരോഗ്യ പരിരക്ഷ, പൊതുഗതാഗതം, വിദ്യാഭ്യാസം, വൈദ്യുതി, ജലവിതരണം, രാഷ്ട്രീയ സ്ഥിരത, പരിസ്ഥിതി സംരക്ഷണം, വിനോദം, അവശ്യ സാധങ്ങളുടെ ലഭ്യത തുടങ്ങി വിവിധ മേഖലകളെ വിലയിരുത്തിയാണ് വിയന്ന സർവേയിൽ ഒന്നാമതെത്തിയത്.

അതേസമയം നഗരത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുക്കുന്പോൾ ഒന്നാമത് എത്തിയത് സിംഗപ്പൂരാണ്. ഇത്തവണ നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മറ്റൊരു വിഭാഗമായി കണക്കിലെടുത്താണ് അവാർഡ് നിർണയിച്ചത്.

സർവേയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ യൂറോപ്പിലെ നഗരങ്ങൾ തന്നെയാണ് മുൻപന്തിയിൽ. സ്വിസ് നഗരമായ സൂറിച്ച് (2), ജനീവ (8), ബാസൽ (10) ജർമൻ നഗരങ്ങളായ മ്യൂണിക്ക് (4), ഡ്യൂസൽഡോർഫ് (6), ഫ്രാങ്ക്ഫർട്ട് (7), ഡെ·ാർക്കിലെ കോപ്പൻഹേഗൻ (9) എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയ നഗരങ്ങൾ. യൂറോപ്പിന് വെളിയിൽ നിന്നും ആദ്യ സ്ഥാനങ്ങളിൽ ഇടം നേടിയത് ന്യൂസിലൻഡിലെ ഒക്ലൻഡും (3), കാനഡയിൽ നിന്ന് വാൻകൂവറും (5) മാത്രമാണ്.

റിപ്പോർട്ട്: ജോബി ആന്‍റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.