• Logo

Allied Publications

Europe
സ്കോട്ട്ലൻഡിന് അംഗത്വം നഷ്ടപ്പെടുമെന്ന് യൂറോപ്യൻ യൂണിയനും നാറ്റോയും
Share
ബ്രസൽസ്: സ്കോട്ട്ലൻഡ് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ നടത്തുന്ന ജനഹിത പരിശോധന വിജയിച്ചാൽ രാജ്യത്തിന് യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗത്വം നഷ്ടമാകുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടന്‍റെ ഭാഗമായാണ് ഇപ്പോൾ സ്കോട്ട്ലാൻഡിന് ഇരു സംഘടനകളിലും അംഗത്വമുള്ളത്. ബ്രിട്ടന്‍റെ ഭാഗമല്ലാതാകുന്നതോടെ അംഗത്വം സ്വാഭാവികമായി നഷ്ടപ്പെടും. പിന്നീട് വീണ്ടും അംഗത്വ അപേക്ഷ നൽകി. മുഴുവൻ നടപടിക്രമങ്ങളിലൂടെയും കടന്നു പോകേണ്ടിവരുമെന്നും വിദഗ്ധർ പറയുന്നു.

ഇതാണ് സാഹചര്യമെങ്കിലും ജനഹിത പരിശോധന നടത്താനുള്ള പദ്ധതി പ്രധാനമന്ത്രി നിക്കോള സ്റ്റർജിയൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

2014ൽ ഹിതപരിശോധന നടത്തുന്പോൾ, ഭരണകക്ഷിയായ എസ്എൻപി വാദിച്ചിരുന്നത് സ്കോട്ട്ലൻഡ് യൂറോപ്യൻ യൂണിയൻ അംഗരാജ്യമാണെന്നായിരുന്നു. എന്നാൽ, ഈ വാദം നിലനിൽക്കില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

അതേസമയം, സ്കോട്ടിഷ് ഹിതപരിശോധന ബ്രെക്സിറ്റിനു മുൻപ് ഒരു കാരണവശാലും നടക്കാതിരിക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമം. യുകെയുടെ ഭാവിയാണ് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള പന്താടിക്കൊണ്ടിക്കൊണ്ടിരിക്കുന്നതെന്നാണ് തെരേസയുടെ കുറ്റപ്പെടുത്തൽ.

യുകെ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതിനെ സ്കോട്ടിഷ് ജനതയിൽ ഭൂരിഭാഗവും അനുകൂലിക്കുന്നില്ല. ബ്രെക്സിറ്റിനു മുൻപ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യൂറോപ്യൻ യൂണിയനിൽ തുടരാൻ സാധിക്കുമോ എന്നാണ് നിക്കോളയും കൂട്ടരും ആരായുന്നത്. അടുത്ത വർഷം ഹിതപരിശോധന നടത്താനാണ് ശ്രമം. 2019നു മുൻപ് ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകില്ല.

വിഭജനാത്മകമായ മറ്റൊരു ബാലറ്റ് നടത്താൻ ഏറ്റവും പ്രതികൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് തെരേസ മേ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.