• Logo

Allied Publications

Europe
ലണ്ടൻ ശ്രീമുരുകൻ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല ശനിയാഴ്ച
Share
ലണ്ടൻ: ലണ്ടൻ ബോറോ ഓഫ് ന്യുഹാമിലെ മാനോർ പാർക്കിലുള്ള ശ്രീമുരുകൻ ക്ഷേത്രത്തിൽ വെച്ച് മാർച്ച് പതിനൊന്നിനു ശനിയാഴ്ച ആറ്റുകാൽ പൊങ്കാല ഭക്തിനിർഭരം ആഘോഷിക്കും. ലണ്ടനിൽ നടത്തപ്പെടുന്ന പത്താമതു പൊങ്കാല ആഘോഷമാണ് നടക്കുക. ലണ്ടൻ ബോറോ ഓഫ് ന്യൂഹാം മുൻ സിവിക് അംബാസഡറും, പ്രമുഖ പ്രവാസി സാഹിത്യകാരിയും ആയ ഡോ ഓമന ഗംഗാധരനാണ് കഴിഞ്ഞ പത്തു വർഷമായി ആഘോഷത്തിനു നേതൃത്വം നൽകിവരുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്ക് (ബോണ്‍) എന്ന വനിതാ മുന്നേറ്റം ആഘോഷത്തിന് ആതിഥേയത്വം വഹിക്കും.

ന്ധസ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ആറ്റുകാൽ പൊങ്കാല, ലോകത്ത് ഏറ്റവും അധികം സ്ത്രീകൾ പങ്കെടുക്കുന്ന ആഘോഷം എന്ന നിലയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്. 2017 ൽ യുകെയുടെ നാനാ ഭാഗത്തു നിന്നുമായി ആയിരത്തിലധികം കണ്ണകി ദേവീ ഭക്തർ പൊങ്കാലയിടുവാൻ, ഒത്തു കൂടും എന്നാണ് ന്ധബോണ്‍’ പ്രതീക്ഷിക്കുന്നത്.

ആറ്റുകാൽ ഭഗവതി ഷേത്രത്തിൽ കുംഭ മാസത്തിൽ നടത്തിവരുന്ന ദശദിന ആഘോഷത്തിന്‍റെ ഒന്പതാം ദിവസമായ പൂരം നക്ഷത്ര നാളിലാണ് പൊങ്കാല പതിവായി ഇടുന്നത്. അന്നേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീമുരുകൻ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിക്കുന്നതും.വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കുന്നതാണ്.വിശിഷ്ഠരായ ചില മഹത് വ്യക്തികൾ ചടങ്ങുകളിൽ പങ്കുചേരുന്നുണ്ട്.

ലണ്ടനിലെ പത്താമതു പൊങ്കാല ആഘോഷം പ്രമുഖ മലയാള ടിവി ചാനലായ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യും.കണ്ണകി ദേവിയുടെ ഭക്തരായ എല്ലാ വനിതകളെയും പൊങ്കാല ആഘോഷത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായും, പൊങ്കലായിടുവാൻ ആഗ്രഹിക്കുന്നവർ നിവേദ്യങ്ങളുമായി നേരത്തെ തന്നെ എത്തിച്ചേരണം എന്നും ഡോ ഓമന അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 07766822360.

11 March 2017 Saturday from 9:00am.
Sri Murugan Temple,78 90 Church Road,Manor Park, East Ham,London E12 6AF

റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.