• Logo

Allied Publications

Europe
ജനീവ ഓട്ടോ ഷോ ആരംഭിച്ചു
Share
ജനീവ: യൂറോപ്പിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കു നടുവിലും ജനീവ ഓട്ടോ ഷോയ്ക്ക് ആവേശകരമായ തുടക്കം. അന്താരാഷ്ട്ര മോട്ടോർ ഷോയുടെ എണ്‍പത്തിയേഴാം എഡിഷനാണ് സ്വിസ് നഗരമായ ജനീവയിൽ തുടക്കം കുറിച്ചത്. പതിനായിരക്കണക്കിനു സന്ദർശകരാണ് നിത്യേന മേളയിൽ പങ്കെടുക്കുന്നത്. പീജിയറ്റ് നിർമാതാക്കളായ പിഎസ്എ, ഓപ്പൽ നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്‍റെ യൂറോപ്യൻ സബ്സിഡയറിയെ ഏറ്റെടുക്കുന്നതാണ് മേഖലയിൽ ഇപ്പോൾ ഏറ്റവും വലിയ ചർച്ചാ വിഷയം.

ബ്രെക്സിറ്റ് അനന്തര സാഹചര്യങ്ങളിലും പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വാഹന വിപണിയെ എങ്ങനെ ബാധിക്കും എന്നതും കാര്യമായി ചർച്ച ചെയ്യപ്പെടുന്നു.

2008ലെ ആഗോള സാന്പത്തിക മാന്ദ്യത്തിനു മുൻപത്തെ ബൂം കാലത്തേക്ക് പല നിർമാതാക്കളും തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ പങ്കെടുക്കുന്ന പ്രമുഖരെല്ലാം തന്നെ ഉറച്ച ശുഭാപ്തി വിശ്വാസം പ്രകടമാകുന്നത്.

മെഴ്സിഡസ്, ബിഎംഡബ്ല്യു, പോർഷെ, ഫെറാറി, ലംബോർഗിനി തുടങ്ങിയ വന്പൻ കാർ കന്പനികൾ പങ്കെടുക്കുന്നുണ്ട്. മാർച്ച് 19 വരെയാണ് മോട്ടോർ ഷോ. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ രാത്രി എട്ടു വരെയും ശനിയാഴ്ച ഒന്പത് മുതൽ ഏഴു വരെയുമാണ് പ്രദർശനം. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.