• Logo

Allied Publications

Europe
ബ്രെക്സിറ്റ് ബിൽ: ഹൗസ് ഓഫ് ലോർഡ്സിൽ വീണ്ടും പരാജയപ്പെട്ടു
Share
ലണ്ടൻ: ബ്രെക്സിറ്റ് ബിൽ രണ്ടാം വട്ടം ഹൗസ് ഓഫ് ലോർഡ്സിൽ അവതരിപ്പിച്ചപ്പോഴും ബ്രിട്ടീഷ് സർക്കാരിനു തിരിച്ചടി. 268 നെതിരേ 366 വോട്ടി നാണ് ബിൽ പരാജയപ്പെട്ടത്.

യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്‍റെ പിൻമാറ്റം സംബന്ധിച്ച് അർഥവത്തായ പാർലമെന്‍ററി വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് ഇക്കുറി ബിൽ പരാജയപ്പെടാൻ കാരണം. യൂറോപ്യൻ യൂണിയൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പാക്കാൻ ബില്ലിൽ വ്യവസ്ഥ വേണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് ആദ്യ വട്ടം ബിൽ പരാജയപ്പെടാൻ കാരണമായത്.

മൂന്നു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ബിൽ വോട്ടിനിട്ട് തള്ളിയത്. 1831നു ശേഷം ഏറ്റവും കൂടുതൽ അംഗങ്ങൾ പങ്കെടുക്കുകയും വോട്ട് ചെയ്യുകയും ചെയ്ത ചർച്ചയായിരുന്നു ഇത്.

പ്രഭുസഭ നിർദേശിച്ച ഭേദഗതി 98 വോട്ടിനാണ് പാസായത്. ഈ സാഹചര്യത്തിൽ ഇതനുസരിച്ച് ഭേദഗതി വരുത്തി ബിൽ വീണ്ടും അവതരിപ്പിക്കാൻ സർക്കാർ നിർബന്ധിതമാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.