• Logo

Allied Publications

Europe
കേളി അന്താരാഷ്ട്ര കലാമേള: രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ സംഘടനയായ കേളി ഒരുക്കുന്ന യുവജനോത്സവം കേളി കലാമേളയുടെ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രവീന്ദ്ര ജയ്സ്വാൾ കിക്ക് ഓഫ് കർമം നിർവഹിച്ചു. ഇന്ത്യൻ അനുഷ്ടാന കലകളെ രണ്ടാം തലമുറക്ക് പകർന്നു കൊടുക്കുന്ന മഹത്തായ ധർമമാണ് കേളി ചെയ്യുന്നതെന്ന് ജയ്സ്വാൾ പറഞ്ഞു.

ചടങ്ങിൽ കേളി പ്രസിഡന്‍റ് സി.വി. ഏബ്രാഹം, സെക്രട്ടറി ജോയ് തര്യൻ, രേഖ മേനോൻ, ലൂസി മണികുട്ടിയിൽ, അനില ടോം, അഞ്ചേല ടോം, അനിത തര്യൻ, ആന്‍റണി തഞ്ചൻ, ബെനീറ്റ റോഡ്രിഗസ് എന്നിവർ പങ്കെടുത്തു.

കലാമേളയുടെ രജിസ്ട്രേഷൻ ഓണ്‍ലൈൻ വഴി www.kalamela.com മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ഭാരവാഹികൾ അറിയിച്ചു. കലാതിലകം കലാപ്രതിഭ പട്ടങ്ങൾക്ക് സൂര്യ ഇന്ത്യ ഗോൾഡ് മെഡൽ, ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി എന്നിവ കൂടാതെ വിജയികൾക്ക് കേളി ട്രോഫികളും സമ്മാനിക്കും.

ഏഷ്യയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ സൂര്യ ഇന്ത്യയുടേയും ഇന്ത്യൻ എംബസിയുടെയും പിന്തുണയോടെയാണ് കേളി സ്വിറ്റ്സർലൻഡിൽ യുവജനോത്സവം നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് മത്സരാർഥികൾ കേളി കലാമേളയിൽ പങ്കെടുക്കും. പരിപാടികളിൽനിന്നും ലഭിക്കുന്ന വരുമാനം കാരുണ്യപ്രവർത്തനത്തിനായി വിനിയോഗിക്കുന്നു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.