• Logo

Allied Publications

Europe
ഓപ്പലിനെ പീജിയറ്റ് സ്വന്തമാക്കിയത് 2.2 ബില്യണ്‍ യൂറോയ്ക്ക്
Share
പാരീസ്: ഓപ്പലിന്‍റെ നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്‍റെ യൂറോപ്യൻ വിഭാഗത്തെ, പീജിയറ്റിന്‍റെ നിർമാതാക്കളായ ഫ്രഞ്ച് കന്പനി പിഎസ്എ ഏറ്റെടുക്കാനുള്ള കരാർ പൂർത്തിയായി. 2.2 ബില്യണ്‍ യൂറോയ്ക്കാണ് ഏറ്റെടുക്കൽ.

1999നു ശേഷം ഇതുവരെ ലാഭം നേടിയിട്ടില്ലാത്ത സ്ഥാപനമാണ് യൂറോപ്പിലെ ജിഎം. വോക്സ്ഹോളിൽ നിരവധി ജോലികൾ നഷ്ടപ്പെടാൻ വില്പന കരാർ കാരണമാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്.

യുകെയിലെ ഇവരുടെ രണ്ട് ഫാക്ടറികളിലായി 4500 പേർ ജോലി ചെയ്യുന്നുണ്ട്.

തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ചർച്ച വേണമെന്ന യൂണിയനുകളുടെ ആവശ്യം കന്പനി ഇതുവരെ അംഗീകരിച്ചിട്ടില്ല. 2020 വരെ ചെലവുകൾ വെട്ടിക്കുറയ്ക്കുമെന്നും 2026 ഓടെ ലാഭത്തിലാക്കുമെന്നുമാണ് ഇതെക്കുറിച്ച് കന്പനിയുടെ അവകാശവാദം.

വർഷങ്ങൾ ദീർഘിച്ച നഷ്ടക്കണക്കുകൾക്കുശേഷം ജനറൽ മോട്ടോഴ്സിന്‍റെ യൂറോപ്യൻ സബ്സിഡയറി ഓപ്പലിന്‍റെ ഏറ്റെടുക്കൽ ഇതോടെ യാഥാർഥ്യമാകും. ഫ്രഞ്ച് കാർ നിർമാതാക്കളായ പിഎസ്എ പീജിയറ്റ് സിട്രോണ്‍ ഇതു സംബന്ധിച്ച അവസാന തിരുമാനം കന്പനിയുടെ ഇതുവരെയുള്ള നേട്ടത്തിന്‍റെ ഏടുകളിലെ സുവർണരേഖയായി.

ചരിത്രമുറങ്ങുന്ന ഓപ്പൽ കഴിഞ്ഞ ഇരുപതു വർഷമായി നഷ്ടത്തിൽ തന്നെയാണ്. 1862ൽ തയ്യൽ മെഷീൻ നിർമിക്കാൻ ആഡം ഓപ്പൽ സ്ഥാപിച്ച കന്പനിയാണ് പിന്നീട് ലോക പ്രശസ്ത കാർ നിർമാണ കന്പനിയായി വളർന്നത്. ഇടക്കാലത്ത് ബൈസൈക്കിളുകളും നിർമിച്ചിരുന്നു.

ഫ്രാങ്ക്ഫർട്ടിനടുത്താണ് ആസ്ഥാനം. ഫോക്സ് വാഗന്‍റെ വൻ കുതിപ്പിനു മുൻപു വരെ പതിറ്റാണ്ടുകളോളം ജർമനിയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായിരുന്നു ഓപ്പൽ. 1929 മുതലാണ് ജിഎമ്മിന്‍റെ സബ്സിഡയറിയായി പ്രവർത്തിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.