• Logo

Allied Publications

Europe
ജർമൻ സ്കൂളിൽ മുസ് ലിം വിദ്യാർഥികളുടെ പരസ്യ പ്രാർഥന നിരോധിച്ചു
Share
ബെർലിൻ: ജർമനിയിലെ സ്കൂളിൽ മുസ് ലിം വിദ്യാർഥികൾ പരസ്യമായി പ്രാർഥിക്കുന്നത് നിരോധിച്ചു. മധ്യജർമൻ നഗരമായ വുപ്പർത്താലിലെ സ്കൂളിലാണ് പരസ്യമായുള്ള പ്രാർഥന നിരോധിച്ചത്.

വുപ്പർത്താലിലെ ജോഹാനസ് റാവു ജിംനേഷ്യം (ഗ്രാമർ) സ്കൂളിലാണ് സംഭവം. ഹെഡ്മിസ്ട്രസ് ക്രിസ്റ്റീനെ ഷെൻഗലും അസിസ്റ്റന്‍റ് ഹെഡ്മാസ്റ്റർ റൈനർ കോക്കൻവിങ്കറും ചേർന്നാണ് സൗഹൃദമായി നിയമം നടപ്പാക്കിയത്. മതാധ്യാപകരും അതിനു സഹായിച്ചതായി സ്കൂൾ അധികാരികൾ തന്നെ വെളിപ്പെടുത്തി.

മുസ്ലിം പ്രാർഥന മാത്രമല്ല പ്രാർഥനയ്ക്കു മുന്പുള്ള കാൽകഴുക്കും ഇവിടെ നിരോധിച്ചിരിക്കുകയാണ്. പ്രകോപനപരമായ മുസ് ലിം നമസ്കാരം ഉത്തരവിലൂടെ സ്കൂളിലും അതിന്‍റെ പരിസരത്തും നിരോധിച്ചുവെന്നാണ് പരസ്യപ്പെടുത്തിയത്. ഈ ഒരു നിരോധനം സ്കൂൾ പരിസരത്ത് നിസ്കാരത്തിൽ നിന്നും അവരെ വിലക്കുകയും നിയമം സ്കൂൾ സാധുവാക്കപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നും പരസ്യപ്പെടുത്തി.

ഡ്യൂസൽഡോർഫിലെ പ്രാദേശിക സർക്കാരും ഇതിൽ മൗനം പൂണ്ടിരിക്കുകയാണ്. പബ്ലിക് സ്കൂളുകളിൽ പ്രകോപനപരമായ വഴിയിൽ പ്രാർഥന നിരോധനം സമാധാനപരമായ സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുകയും സ്കൂൾ സമാധാനം സുരക്ഷിതമാക്കുകയും ചെയ്യുമെന്നും കരുതുന്നതായി സ്കൂൾ അധികൃതർ അവകാശപ്പെട്ടു.

ജർമൻ നിയമ പ്രകാരം സ്കൂളിൽ പ്രാർഥനകൾ നിരോധിച്ചുകൊണ്ടുള്ള ഒരു നിയമം പൊതുവായി നിലവിലില്ല. എന്നാൽ അതുസംബന്ധിച്ച മതസ്വാതന്ത്ര്യം ജർമൻ സംസ്ഥാന സർക്കാരുകളിൽ സ്വയംസംരക്ഷിതമായി നിക്ഷിപ്തമാണ്.

എന്നാൽ ബെർലിനിലെ ഒരു സ്കൂളിൽ ഒരു മുസ് ലിം ഹൈസ്കൂൾ വിദ്യാർഥിയെ മതപരമായ കാര്യങ്ങൾ വിലക്കിക്കൊണ്ട് 2011 ൽ ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതി ലൈപ്സിഗ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്കൂൾ സമാധാനം തകരാറിലാകുമെന്നു കണ്ടാണ് അന്നു കോടതി ഉത്തരവിട്ടത്. കോടതി, സ്കൂൾ സമാധാനം, വ്യക്തിഗത അവകാശങ്ങൾ എന്നിവ ചിലപ്പോൾ ഹനിക്കപ്പെട്ടേക്കാം. അതിനുവേണ്ടി പ്രധാനപ്പെട്ട തീരുമാനങ്ങൾ കൂടുതലായി നീതീകരിക്കപ്പെടുമെന്നും കോടതി പറഞ്ഞു.

ചാൻസലർ ആംഗല മെർക്കലിന്‍റെ ഉദാര നയം മൂലം ജർമനിയിൽ അഭയാർഥികളുടെ എണ്ണം പോയ വർഷങ്ങളിൽ അധികരിച്ചിരിക്കുകയാണ്. ഇവരെ ഇപ്പോൾ നാടുകടത്തുന്ന തിരക്കിലാണ് സർക്കാരിപ്പോൾ.കുടിയേറിയ അഭയാർഥികളിൽ ഏറിയപങ്കും മുസ്ലിംകളാണ്. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനം മുസ് ലിംകളാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.