• Logo

Allied Publications

Europe
ബർമിംഗ്ഹാമിൽ രണ്ടാം ശനിയാഴ്ച ബൈബിൾ കണ്‍വൻഷൻ 11 ന്
Share
ബർമിംഗ്ഹാം: വലിയ നോന്പിന്‍റെ വ്രതാനുഷ്ടാനങ്ങളും മാർ യൗസേപ്പിതാവിന്‍റെ വണക്കമാസ ആചരണവും ഒരുമിക്കുന്ന മാർച്ച് മാസത്തിലെ രണ്ടാം ശനിയാഴ്ച ബൈബിൾ കണ്‍വൻഷൻ 11 ന് ബർമിംഗ്ഹാം ബഥേൽ സെന്‍ററിൽ നടക്കും.

ഫാ. സോജി ഓലിക്കലിന്‍റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും രോഗശാന്തിയും മാനസാന്തരവും പകർന്നുനൽകുന്ന കണ്‍വൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യഷൻ മാർ ജോസഫ് സ്രാന്പിക്കൽ പങ്കെടുക്കും.

പ്രശസ്തമായ ഓസ്കോട്ട് സെന്‍റ് മേരീസ് സെമിനാരി കോളജിന്‍റെ സ്പിരിച്വൽ ഡയറക്ടറും യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകനും വചനപ്രഘോഷകനുമായ റവ.കാനോൻ ജോണ്‍ യുഡ്രിസ് ഇത്തവണ കണ്‍വൻഷനിൽ പങ്കെടുക്കും.

യേശുക്രിസ്തുവിന്‍റെ കാൽവരിയിലെ പീഡാസഹ നത്തിൽ പരിശുദ്ധ അമ്മയുടെ ഹൃദയവേദനയുടെ കാഠിന്യം വെളിപ്പെടുത്തുന്ന "LOOKING THROUGH HER EYES' എന്ന പ്രോഗ്രാം ഇത്തവണ കുട്ടികൾക്കായി അവതരിപ്പിക്കും.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുന്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർഥന പുസ്തകങ്ങൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ കണ്‍വൻഷൻ സെന്‍ററിൽ ലഭ്യമാണ്.

രാവിലെ എട്ടിന് മരിയൻ റാലിയോടെ തുടങ്ങുന്ന കണ്‍വൻഷനിൽ ഇത്തവണ കുരിശിന്‍റെ വഴി ശുശ്രൂഷ ഉണ്ടായിരിക്കും. വൈകുന്നേരം നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വൻഷൻ സമാപിക്കും.

വിലാസം: ബഥേൽ കണ്‍വൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച് ബർമിംഗ്ഹാം B70 7JW..

വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ് 07760254700, ടോമി ചെന്പോട്ടിക്കൽ 07737935424.

റിപ്പോർട്ട്: ബാബു ജോസഫ്

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ