• Logo

Allied Publications

Europe
ജർമൻ പത്രപ്രവർത്തകനെ തുർക്കി ജയിലിലടച്ച സംഭവം ജർമനി അപലപിച്ചു
Share
ബെർലിൻ: തീവ്രവാദ കുറ്റത്തിന് ഡെനീസ് യൂസെൽ എന്ന ജർമൻ പത്രപ്രവർത്തകനെ തുർക്കി നീതിപീഠം ജയിലിലടച്ചു. ജർമൻ പത്രമായ ദി വെൽറ്റിന്‍റെ തുർക്കി കറസ്പോണ്ടന്‍റായ ഡെനീസിനെ ഫെബ്രുവരി 18 നാണ് തുർക്കി പോലീസ് കസ്റ്റഡിയിലെടുത്തത്. തുർക്കിയിൽ ഭീകരവാദ പ്രചാരണം നടത്തി, വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നുവെന്ന കുറ്റം ചുമത്തിയാണ് തുർക്കി വംശജനും ജർമൻ പൗരത്വവുമുള്ള 43 കാരനായ ഡെനീസിനെ തിങ്കളാഴ്ച തടങ്കലിലാക്കാൻ തുർക്കി കോടതി താത്കാലികമായി ഉത്തരവിട്ടത്. തുർക്കി ഉൗർജ മന്ത്രിയും പ്രസിഡന്‍റിന്‍റെ മരുമകനുമായ ബറാക്ക് അൽബെറാക്കിന്‍റെ ഇ മെയിൽ ഹാക്ക് ചെയ്യാൻ സഹായിച്ചുവെന്നു കുറ്റവും തുർക്കി ആരോപിക്കുന്നു.

തുർക്കി നീതിപീഠത്തിന്‍റെ പ്രവർത്തിയെ ചാൻസലർ ആംഗല മെർക്കൽ, പ്രസിഡന്‍റ് ജോവാഹിം ഗൗക്ക്, വിദേശകാര്യമന്ത്രി സീഗ്മാർ ഗാബ്രിയേൽ എന്നിവർ അപലപിച്ചു. ഡെനീസിനെ എത്രയും വേഗം ജയിൽ മോചിതനാക്കണമെന്നും മെർക്കൽ ആവശ്യപ്പെട്ടു. കോടതിയുടെ തീരുമാനം വ്യസനവും നിരാശാജനകമാണവുമെന്ന് മെർക്കൽ പ്രസ്താവനയിൽ അറിയിച്ചു. ഡെനീസിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഗൗക്ക് ആവശ്യപ്പെട്ടു. പത്രസാ്വാതന്ത്ര്യത്തിേ·ലുള്ള കടന്നാക്രമണമാണ് തുർക്കി നടത്തിയിരിക്കുന്നതെന്ന് ഗാബ്രിയേൽ പറഞ്ഞു.

തുർക്കി ഉൗർജ മന്ത്രിയുടെ ഇമെയിൽ അക്കൗണ്ട് ഹാക്കർമാർ നടത്തിയ ആക്രമണത്തിൽ കുറിച്ചുള്ള വാർത്തകൾ ഡെനീസാണ് ആദ്യം വെളിച്ചത്തുകൊണ്ടുവന്നത്. തുർക്കിഷ് മാധ്യമങ്ങളെ നിയന്ത്രിക്കാൻ സോഷ്യൽ മീഡിയയിലെ വ്യാജഅക്കൗണ്ടുകൾവഴി പൊതുജനാഭിപ്രായം സംഘടിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും തുർക്കി ആരോപിക്കുന്നു.

ജൂലൈ 2016 മുതൽ ജർമനിയും തുർക്കിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല എന്നതും ഈ വിഷയത്തെ ചൂടുപിടിപ്പിക്കുന്നുണ്ട്.

പോയവർഷം ജൂലൈയിൽ പ്രസിഡന്‍റ് എർദോഗാനെ പുറത്താക്കാനുള്ള ശ്രമം പൊളിഞ്ഞതോടെ അടുത്ത കാലത്തായി 170 മാധ്യമങ്ങളെയും 800 പ്രസ് കാർഡുകളും തുർക്കി റദ്ദാക്കി, പത്രങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും തടയിട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.