• Logo

Allied Publications

Europe
ഇന്ത്യയുകെ കൾച്ചറൽ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം
Share
ലണ്ടൻ: പതിറ്റാണ്ടുകളായി ഇന്ത്യയും യുകെയും തുടരുന്ന ബന്ധത്തിന്‍റെ ഉൗഷ്മളത ഉൗട്ടിയുറപ്പിക്കുന്നതായിരുന്നു ഇരുരാജ്യങ്ങളുടെയും സാംസ്കാരിക വർഷാചരണത്തിന്‍റെ ഒൗദ്യോഗിക തുടക്കം. ബക്കിംഗ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞി നൽകിയ വിരുന്നിൽ പങ്കെടുത്ത പ്രമുഖരുടെ നീണ്ട നിരതന്നെ ഇതിനു തെളിവായി. ഇന്ത്യയുടേയും ബ്രിട്ടന്‍റേയും സാംസ്കാരികത്തനിമ വിളിച്ചോതുന്ന പരിപാടികളാൽ സന്പന്നമായിരുന്നു പരിപാടി.

എലിസബത്ത് രാജ്ഞി, ഭർത്താവ് ഡ്യൂക്ക് ഓഫ് എഡിൻബറോ, ഫിലിപ്പ് രാജകുമാരൻ, വില്യം രാജകുമാരൻ, കെയ്റ്റ് എന്നിവർക്കുപുറമേ ഇരുരാജ്യങ്ങളിലെയും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. സുരേഷ് ഗോപി എംപി, ഉലകനായകൻ കമൽഹാസൻ, ക്രിക്കറ്റ് ഇതിഹാസം കപിൽദേവ്, നടനും ഗായകനുമായ ഗുർദാസ് മാൻ, ഫാഷൻ ഡിസൈനർമാരായ മനീഷ് അറോറ, മനീഷ് മൽഹോത്ര, സിതാർ മാന്ത്രിക അനുഷ്ക ശങ്കർ തുടങ്ങിയവരാണ് ഇന്ത്യയിൽനിന്നെത്തിയ സംഘത്തിലെ പ്രമുഖർ.

മിക്ക മേഖലകളെയും പ്രതിനിധാനം ചെയ്ത് ഇരു രാജ്യങ്ങളിൽനിന്നുമുള്ള പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്കാരിക മേഖലകൾക്കു പുറമേ, കായികരംഗം, ഫാഷൻ, ബിസിനസ് രംഗത്തുനിന്നുള്ളവരുടെ സാന്നിധ്യവും പരിപാടിക്കു കൊഴുപ്പേകി.

ബക്കിംഗ്ഹാം കൊട്ടാരം ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിന്‍റെ രൂപത്തിൽ അലങ്കരിച്ചിരുന്നത് പരിപാടിയുടെ പ്രാധാന്യത്തിനു തെളിവായാണ് ഉയർത്തിക്കാണിക്കപ്പെടുന്നത്. ബ്രിട്ടീഷ് കൗണ്‍സിലും ഇന്ത്യൻ ഹൈക്കമ്മീഷനും സംയുക്തമായാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന് മയിൽരൂപം നൽകുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യൻ കലാസാംസ്കാരിക ചിഹ്നങ്ങൾ ഉൾപ്പെടുന്ന രൂപത്തിൽ കൊട്ടാരം അലംകൃതമായത് തദ്ദേശവാസികൾക്കും കൗതുകം പകർന്നു.അരുണിമ കുമാർ സംവിധാനം ചെയ്ത നൃത്ത രൂപത്തോടെയാണ് ഇന്ത്യയിൽനിന്നുള്ള അതിഥികളെ വിരുന്നിലേക്ക് സ്വാഗതം ചെയ്തത്. ലണ്ടനിലെ ഭവൻ സെന്‍ററിൽനിന്നുള്ള കലാകാരൻമാരായ ബാലു രഘുരാമൻ വയനിലും ബാലചന്ദ്രർ മൃദംഗത്തിലും പക്കമൊരുക്കി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.