• Logo

Allied Publications

Europe
നികുതി ഘടന പരിഷ്കരിക്കാനുള്ള നിർദേശം സ്വിസ് ജനത തള്ളി
Share
ബെർലിൻ: രാജ്യത്തെ കോർപ്പറേറ്റ് നികുതി സംവിധാനത്തിൽ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സർലൻഡിൽ ജനഹിത പരിശോധനയിൽ സർക്കാർ നീക്കം പാളി. നികുതി ഘടനയിൽ മാറ്റം ആവശ്യമില്ലെന്ന് സ്വിസ് ജനത വിധിയെഴുതുകയും ചെയ്തു. 59 ശതമാനം പേരാണ് ഇപ്പോഴത്തെ നിർദേശത്തെ എതിർത്ത് വോട്ട് ചെയ്തത്. ബഹുരാഷ്ട്ര കന്പനികൾക്ക് ഉയർന്ന നികുതി ചുമത്തുന്ന തരത്തിലുള്ള പരിഷ്കാരമാണ് നിർദേശിച്ചിരുന്നത്.

ഞായറാഴ്ച നടന്ന ജനഹിതപരിശോധനയിൽ 26 കന്േ‍റാണുകളിൽ നാലെണ്ണം മാത്രമാണ് അനുകൂലമായി വോട്ടുചെയ്തത്. 1.4 മില്യൻ ജനങ്ങൾ എതിർത്തു വോട്ടുചെയ്തു.

അന്താരാഷ്ട്രതലത്തിൽ സ്വീകരിച്ചുവരുന്ന പരിഷ്കരണ പദ്ധതിയിലൂടെ രാജ്യത്തിന്‍റെ മത്സരക്ഷമതയും ആകർഷകത്വത്തെയും വിദേശ കന്പനികൾ സ്വീകരിക്കുമെന്ന ശക്തമായ അഭിപ്രായമാണ് ജനഹിതപരിശോധയുടെ അടിസ്ഥാനം.

2019 ഓടെ സ്വിറ്റ്സർലൻഡിൽ അസന്തുലിതാവസ്ഥ കൊണ്ടുവരുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനവിധി എതിരായതോടെ സ്വിസ് ധനമന്ത്രി യൂലി മൗറ്റർ മറ്റൊരു പദ്ധതി തയാറാക്കാൻ നിർബന്ധിതനാവുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.