• Logo

Allied Publications

Europe
ഹാംബുർഗ് എയർപോർട്ടിൽ പെപ്പർസ്പ്രേ സംഭവത്തിൽ അസ്വസ്ഥത തുടരുന്നു
Share
ഹാംബുർഗ്: ഹാംബുർഗ് വിമാനത്താവളത്തിലെ കേന്ദ്രീകൃത എയർ കണ്ടീഷൻ സംവിധാനത്തിലേക്ക് പെപ്പർ സ്പ്രേ ലീക്ക് ചെയ്തത് വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ 70 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ സംഭവത്തിന്‍റെ രണ്ടാം ദിവസത്തിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഇപ്പോൾ ശാരീരിക അസസ്ഥതയെ തുടർന്ന് ആശുപത്രിയെ അഭയം പ്രാപിച്ചിരിക്കുകയാണ്. അന്പതു പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വന്നുവെന്നാണ് റിപ്പോർട്ട്. ശ്വാസതടസം, ചുമ, കണ്ണിൽ എരിച്ചിൽ എന്നിവയാണ് ഇവർക്ക് അനുഭവപ്പെട്ട പ്രശ്നങ്ങൾ.

സംഭവത്തെത്തുടർന്ന് വിമാനത്താവളം ഒഴിപ്പിച്ചു. എസിയിലൂടെ മനഃപൂർവം അപകടകരമായ വസ്തുക്കൾ കടത്തിവിട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഇതിൽ നിന്നാണ് എസി സംവിധാനത്തിലേക്കു മുഴുവൻ വ്യാപിച്ചത്.

വായുവിൽ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് ആളുകൾ പ്രശ്നം ശ്രദ്ധിച്ചു തുടങ്ങിയത്. ഇതോടെ എമർജൻസി സർവീസുകളെ വിളിച്ചു വരുത്തുകയായിരുന്നു. ഏതാണ്ട് 90 മിനിറ്റു നേരത്തേയ്ക്ക് വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചിരുന്നു.

പ്രശ്നം വിമാന സർവീസുകളെയും ബാധിച്ചു. അഗ്നിശമന സേന ടെർമിനലിന്‍റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുകയായിരുന്നു. വിമാനങ്ങൾ അപകടത്തിൽപ്പെടുത്താനും ശ്രമം നടക്കാമെന്ന സംശയം ഉയർന്നെങ്കിലും അത്തരം സൂചനകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സെക്യൂരിറ്റി പരിശോധനയ്ക്കിടെ കണ്ടില്ലെങ്കിലും പോലീസ് അതിനിടെ സ്പ്രേയുടെ ഉറവിടം കണ്ടെത്തി. ഒരു ഡസ്റ്റ് ബിന്നിലാണ് പെപ്പർ സ്്രപേ കാനിസ്റ്റർ കണ്ടെത്തിയത്.

എന്നാൽ പിന്നീട് പ്ളാസ്റ്റിക് കൊണ്ടു സീൽ ചെയ്ത 2 ലിറ്റർ ക്യാൻ കണ്ടെത്തിയതും പരിഭ്രാന്തി പകർത്തി. പോലീസ് പരിശോധനയിൽ അത് സ്ഫോടക വസ്തു അല്ലെന്നും വ്യക്തമായി. സംഭവത്തിന്‍റെ പിന്നാന്പുറം പോലീസ് ഉൗർജിതമായി അന്വേഷിക്കുകയാണ്. ഭീകരാക്രമണം അല്ല എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ജർമൻ സന്ദർശനത്തിനെത്തിയ ഉറുഗ്വേ പ്രസിഡന്‍റ് ടബാരെ റമോണ്‍ വാസ്കൊയസും സംഭവത്തിൽ പെട്ടുപോയി.അദ്ദേഹത്തിന്‍റെ വിമാനം വൈകിയാണ് യാത്രപുറപ്പെട്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.