• Logo

Allied Publications

Europe
ദിവ്യകാരുണ്യത്തിന്‍റെ അഭിഷേക അനുഗ്രഹം സ്വീകരിച്ച് രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ വശ്വാസ സഹസ്രങ്ങൾ
Share
വെസ്റ്റ്ബ്രോംവിച്ച്: ദിവ്യകാരുണ്യത്തിന് അഭിഷേകം അനുഗ്രഹ പൂമഴയായി പെയ്തിറങ്ങിയ ദിവസം. ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ വിശ്വാസ തീക്ഷ്ണതയാൽ ജ്വലിച്ച കൂട്ടായ്മയുടെ അതേ അഭിഷേകത്താൽ വിശ്വാസ സഹസ്രങ്ങൾ ഒരുമിച്ച് ബഥേൽ സെന്‍ററിൽ രണ്ടാം ശനിയാഴ്ച കണ്‍വൻഷനായി ഒരുമിച്ചു ചേർന്നപ്പോൾ സ്വർഗ കവാടങ്ങൾ തുറന്ന് അനുഗ്രഹങ്ങൾ വർഷിക്കപ്പെട്ട നിമിഷങ്ങളായിരുന്നു.

അതിശൈത്യത്തെ മറികടന്ന് രാവിലെ ഒൻപതിനുതന്നെ ബഥേൽ സെന്‍റർ തിങ്ങിനിറഞ്ഞു കവിഞ്ഞു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ മുഖ്യ കാർമികത്വത്തിൽ ഇംഗ്ലീഷിൽ നടന്ന സീറോ മലബാർ ദിവ്യബലി അർപ്പണം ലൂർദ് മാതാവിന്‍റെ തിരുനാൾ ആചരണ വേദികൂടിയായി മാറി.

സഭാ ചരിത്രം അറിയാത്തവരാണ് പരിശുദ്ധ കന്യാമറിയത്തിന് വില കല്പിക്കാത്തതെന്ന് മാർ ജോസഫ് സ്രാന്പിക്കൽ അതിശക്തമായ ഭാഷയിൽ അസന്നിഗ്ധമായി പറഞ്ഞു. പരിശുദ്ധ മറിയത്തിന് ജ·പാപമില്ലാതെ ജനിക്കുവാനുള്ള അവകാശമുണ്ടായിരുന്നുവെന്നും പരിശുദ്ധ അമ്മ മറ്റാരെയും ആശ്രയിക്കാതെ ലോക രക്ഷകനായ തന്‍റെ അരുമ സുതനായ യേശുവിനെ മാത്രം ആശ്രയിച്ചതിന്‍റെ പരിണിതഫലമാണ് യേശുവിന്‍റെ ആദ്യ അദ്ഭുതത്തിന് നിദാനമായത്.ലോക രക്ഷകനായ യേശുവിനു മാത്രമേ മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പരിഹാരം സാധ്യമാകൂയെന്ന് അറിയാവുന്ന പരിശുദ്ധ കന്യാമറിയം ന്ധയേശു പറയുന്നതുപോലെ പ്രവർത്തിക്കുക’യെന്നാണ് പറഞ്ഞത്. വചനാടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്താൽ മാത്രമേ യേശുവിന്‍റെ ഇടപെടലുകൾ നമ്മുടെ ജീവിതത്തിൽ സാധ്യമാകൂവെന്നും മാർ ജോസഫ് സ്രാന്പിക്കൽ വചന സന്ദേശത്തിൽ പറഞ്ഞു.യുകെയിലെ സുവിശേഷവത്കരണത്തിന്‍റെ ഈറ്റില്ലമായ രണ്ടാം ശനിയാഴ്ച കണ്‍വൻഷനെ പരിശുദ്ധ മറിയത്തിന്‍റെ വിമലഹൃദയത്തിലേക്ക് സമർപ്പിക്കുന്നതായി മാർ ജോസഫ് സ്രാന്പിക്കൽ അനുഗ്രഹിച്ച് ആശീർവദിച്ചു.

മാർച്ച് മാസത്തിലും മാർ ജോസഫ് സ്രാന്പിക്കൽ ഇംഗ്ലീഷ് സീറോ മലബാർ ദിവ്യബലി രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ അർപ്പിക്കും.വൈദ്യശാസ്ത്രം പരാജയപ്പെട്ടത് രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ സംബന്ധിച്ചതു വഴി യേശുവിന്‍റെ നാമത്തിൽ രോഗങ്ങൾക്ക് ശമനം ലഭിച്ചവരുടെ സാക്ഷ്യങ്ങൾ ദൈവീക മഹത്വീകരണത്തിന്‍റെ വേദിയായി മാറി. ഫാ. സോജി ഓലിക്കലിന്‍റെ നേതൃത്വത്തിൽ നടന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ബ്രദർ രാജു കൊട്ടാരം, മറിയ ഹീത്ത് എന്നിവർ വചന സന്ദേശങ്ങൾ പങ്കുവച്ചു.വിവിധ പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേകമായി ധ്യാനം രണ്ടാം ശനിയാഴ്ച കണ്‍വൻഷന്‍റെ പ്രത്യേകതയാണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ പ്രഥമ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ സാന്നിധ്യവും വചന സന്ദേശങ്ങളും രണ്ടാം ശനിയാഴ്ച കണ്‍വൻഷനെ കൂടുതൽ അനുഗ്രഹമാക്കുന്നതിനോടൊപ്പം വിശ്വാസികൾക്ക് മെത്രാനുമായിട്ടും രൂപതയുമായിട്ടും അടുത്ത ബന്ധം സ്ഥാപിക്കാനും സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വൻഷന്‍റെ പ്രത്യേകതയാണ്.

റിപ്പോർട്ട്: സഖറിയ പുത്തൻകളം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.