• Logo

Allied Publications

Europe
അലൻസോ ജോസ് ബ്രിസ്റ്റോൾ സിറ്റി യൂത്ത് കൗണ്‍സിൽ മെംബർ
Share
ബ്രിസ്റ്റോൾ സിറ്റി യൂത്ത് കൗണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലയാളി വിദ്യാർഥി തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ കാബട്ട് സ്കൂളിലെ പത്താം ക്ലാസുകാരനായ അലൻസോ ജോസ് കല്ലറച്ചുള്ളിയാണ് ഈ നേട്ടം കൈവരിച്ച കൊച്ചുമിടുക്കൻ.

കൗണ്‍സിലർമാരുടെയിടയിൽ നിന്നും യൂത്ത് മേയർ സ്ഥാനത്തേയ്ക്ക് നടന്ന മത്സരത്തിൽ ഒരു വോട്ടിന് സ്ഥാനം നഷ്ടമായതെങ്കിലും എട്ടു പേർ മത്സരിച്ചതിൽ രണ്ടാം സ്ഥാനം ലഭിച്ചത് മറ്റൊരു അംഗീകാരമാണെന്ന് അലെൻസോ പറയുന്നു. സെന്‍റ് ജോസഫ് കാത്തലിക് പള്ളിയുടെ ക്വയറിൽ ഗിത്താറിസ്റ്റുമാണ് അലൻസോ.

ബ്രിസ്റ്റോളിൽ ഫിഷ്പോണ്ട്സിൽ സ്ഥിരതാമസമാക്കിയ തൃശൂർ കറുകുറ്റി കല്ലറച്ചുള്ളി ജോസ് റീനാ ദന്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് അലൻസോ. സഹോദരി കെയ്റ്റിലിൻ ഇതേ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

മലയാളി സമൂഹത്തിൽ നിന്നും ആദ്യമായി ഈ സ്ഥാനത്തെത്തുന്ന അലൻസോയുടെ വിജയത്തിൽ സ്കൂൾ അധ്യാപകർ, ഇടവക വികാരി ഫാ. പോൾ വെട്ടിക്കാട്ട്, ബ്രിസ്ക പ്രസിഡന്‍റ് മാനുവൽ മാത്യു, സ്നേഹ അയൽക്കൂട്ടം പ്രസിഡന്‍റ് റോണി ഏബ്രഹാം, ഹിൽഫീൽഡ് വാർഡ് കണ്‍സർവേറ്റീവ് പാർട്ടി ലീഡർ പ്രസാദ് ജോണ്‍ തുടങ്ങിയവർ അഭിനന്ദിച്ചു.

റിപ്പോർട്ട്: ജെഗി ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.