• Logo

Allied Publications

Europe
ഡോ. വാൾട്ടർ സ്റ്റൈൻമയർ ജർമൻ പ്രസിഡന്റ്
Share
ബർലിൻ: ജർമനിയുടെ മുൻഉപചാൻസലറും മുൻവിദേശകാര്യ മന്ത്രിയുമായ ഡോ.ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ(61) ജർമൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ പന്ത്രണ്ടാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 12 –നു പാർലമെന്റിൽ നടന്ന തെരഞ്ഞെടുപ്പിൽ 931 വോട്ടു നേടിയാണ് മുൻഅഭിഭാഷകനായ സ്റ്റൈൻമയർ തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാൻ 631 വോട്ടു വേണമെന്നിരിക്കെ സ്റ്റൈൻമയർ മൃഗീയഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റിന്റെ ഇരുസഭകളിലെയും 1260 അംഗങ്ങൾക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. അതിൽ 1253 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. സാധുവായ 1239 വോട്ടുകളിൽ സ്റ്റൈൻമയർക്ക് ലഭിച്ചത് 931 വോട്ടുകളാണ്. പാർലമെന്റ് സ്പീക്കർ നോബെർട്ട് ലാമെർട്ട് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

ഭരണകക്ഷികളായ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ (സിഡിയു), ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയൻ(സിഎസ്യു), സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി (എസ്പിഡി) എന്നീ കക്ഷികളെ കൂടാതെ ഗ്രീൻ പാർട്ടിയുടെയും ലിബറൽ കക്ഷികളായ എഫ്ഡിപിയുടെയും വോട്ടുകൾ സ്റ്റൈൻമയർക്കാണ് ലഭിച്ചത്. ആദ്യ റൗണ്ട ് വോട്ടിംഗിൽ തന്നെ സ്റ്റൈൻമയർ ബഹുഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.



എതിർ സ്‌ഥാനാർത്ഥികളായ ദി ലിങ്കെയുടെ ക്രിസ്റ്റോഫ് ബുട്ടർവേഗെക്ക് 128 ഉം, എഎഫ്ഡിയുടെ അൽബ്രഷ്ട് ഗ്ളാസറിന് 42 ഉം, പാർട്ടിയില്ലാത്തവരുടെ നോമിനിയായ അലക്സാണ്ടർ ഹോൾഡിന് 25 ഉം, പിറാറ്റൻ പാർട്ടിയുടെ നോമിനി എംഗൽബർട്ട് സോണ്ണെബോണിന് 10 ഉം വോട്ടുലഭിച്ചു.

ചാൻസലർ നയിക്കുന്ന വിശാലമുന്നണി ഭരണപക്ഷത്തിന്റെ സ്‌ഥാനാർത്ഥിയായി മൽസരിച്ച സ്റ്റൈൻമയർ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ ശക്‌തമായ ഭാഷയിൽ വിമർശിയ്ക്കുന്ന തികഞ്ഞ ട്രംപ് വിരുദ്ധനാണെങ്കിലും ദേശങ്ങൾക്കതീത ജനകീയനായ നേതാവാണ്. 2009 ൽ ചാൻസലർ സ്‌ഥാനാർത്ഥിയായി മൽസരിച്ചെങ്കിലും പാർട്ടിയ്ക്കു ഭരിയ്ക്കാനുള്ള ഭൂരിപക്ഷം കിട്ടാതെ വന്നപ്പോൾ മെർക്കലിന്റെ കൂട്ടുമന്ത്രിസഭയിൽ (2005/09) ആദ്യമായി ജർമനിയുടെ വിദേശ കാര്യമന്ത്രിയായി. പിന്നീട് 2013 ൽ മെർക്കലിന്റെ മൂന്നാമൂഴത്തിലെ മന്ത്രിസഭയിൽ വീണ്ടും വിദേശകാര്യമന്ത്രിയായി. രണ്ടുതവണ വിദേശകാര്യ വകുപ്പുമന്ത്രിയായിരുന്നപ്പോഴും സ്റ്റൈൻമയർ നിരവധി തവണ ഇൻഡ്യ സന്ദർശിച്ചിട്ടുണ്ട്.

16 സംസ്‌ഥാനങ്ങൾ അടങ്ങുന്നതാണ് ഫെഡറൽ റിപ്പബ്ളിക് ഓഫ് ജർമനി. പാർലമെന്റിന്റെ ഫെഡറൽ അസംബ്ളിയിൽ ഉപരിസഭയും (ബുണ്ടസ്റാറ്റ്) അധോസഭയും (ബുണ്ടസ്ടാഗ്) സംയുക്‌തമായി ഭരണഘടനയുടെ 54ാം വകുപ്പ് അനുസരിച്ചാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അഞ്ചുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി.ജർമനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി മാർച്ച് 19 ന് സ്റ്റൈൻമയർ അധികാരമേൽക്കും.

നിലവിലെ പ്രസിഡന്റ് എഴുപത്തിയാറുകാരനായ യോവാഹിം ഗൗക്ക് രണ്ടാമൂഴത്തിന് താൽപ്പര്യമില്ലെന്ന കാര്യം അറിയിച്ചതിനെ തുടർന്നാണ് സ്റ്റൈൻമയറിന് നറുക്കു വീണത്. അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയായ എൽക്കെയാണ് സ്റ്റൈൻമയറുടെ ഭാര്യ.എൽക്കെയ്ക്ക് കിഡ്നി ദാനം ചെയ്ത ഭർത്താവാണ് സ്റ്റൈൻമയർ. മെരിറ്റ് എഞു പേരായ ഒരു മകളുണ്ട് ഈ ദമ്പതികൾക്ക്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.