• Logo

Allied Publications

Europe
ഗ്രീക്ക് സന്പദ് വ്യവസ്ഥ ശരിയായ പാതയിൽ: യൂറോപ്യൻ യൂണിയൻ
Share
ബ്രസൽസ്: ഗ്രീസിന്‍റെ കടക്കെണി സ്ഫോടനാത്മകമാണെന്നും ഇത് യൂറോസോണിന്‍റെ ഭാവിക്കു തന്നെ ഭീഷണിയാണെന്നുമുള്ള ഐഎംഎഫിന്‍റെ മുന്നറിയിപ്പ് യൂറോപ്യൻ യൂണിയൻ തള്ളി. ഗ്രീക്ക് സന്പദ് വ്യവസ്ഥ ശരിയായ പാതയിൽ തന്നെയാണ് പുരോഗമിക്കുന്നതെന്നാണ് യൂണിയന്‍റെ വിലയിരുത്തൽ.

ജിഡിപിയുടെ 180 ശതമാനമാണിപ്പോൾ ഗ്രീസിന്‍റെ കടക്കെണി. ഇത് സുസ്ഥിരതയ്ക്കു ഭീഷണിയാണെന്നായിരുന്നു ഐഎംഎഫിന്‍റെ റിപ്പോർട്ട്. ഇത് 2030 വരെ നേരിയ തോതിൽ കുറയുമെന്നും വീണ്ടും ഉയർന്ന് 2060 ആകുന്നതോടെ 275 ശതമാനത്തിലെത്തുമെന്നുമായിരുന്നു മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ യൂറോസോണ്‍ രാജ്യങ്ങൾ ഗ്രീസിനു കൂടുതൽ ഇളവുകൾ നൽകണമെന്നും ഐഎംഎഫ് ശിപാർശ ചെയ്തിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ഇപ്പോൾ ഗ്രീസ് കാഴ്ചവയ്ക്കുന്നതെന്നും ഐഎംഎഫ് റിപ്പോർട്ട് തീരെ ശുഭാപ്തി വിശ്വാസമില്ലാത്തതാണെന്നുമാണ് യൂറോപ്യൻ യൂണിയൻ പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.