• Logo

Allied Publications

Europe
മുസ് ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്ന് ഭൂരിപക്ഷം യൂറോപ്യൻ പൗരൻമാരും
Share
ബ്രസൽസ്: ഏഴു മുസ് ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം നിരോധിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് ലോക വ്യാപകമായി വിമർശനം നേരിടുകയാണ്. എന്നാൽ, മുസ് ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം നിയന്ത്രിക്കപ്പെടുക തന്നെ വേണമെന്നാണ് യൂറോപ്പിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് അഭിപ്രായ സർവേയിൽ വ്യക്തമാകുന്നു.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റർനാഷണൽ അഫയേഴ്സാണ് ഇതു സംബന്ധിച്ച സർവേ സംഘടിപ്പിച്ചത്. പത്ത് യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ സർവേ അനുസരിച്ച്, 55 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് മുസ് ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം നിയന്ത്രിക്കപ്പെടണമെന്നു തന്നെയാണ്.

പതിനായിരം പേരാണ് സർവേയിൽ പങ്കെടുത്തത്. മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റം നിയന്ത്രിക്കപ്പെടണോ എന്നതു മാത്രമായിരുന്നു സർവേയിലെ ചോദ്യം. ഡോണൾഡ് ട്രംപിന്‍റെ വിവാദ ഉത്തരവ് വരുന്നതിനു മുൻപാണ് സർവേ നടത്തിയത് എന്നതാണ് കൂടുതൽ കൗതുകകരം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ