• Logo

Allied Publications

Europe
ബ്രിട്ടീഷ് സിംഹാസനത്തിൽ 65 വർഷം; എലിസബത്ത് രാജ്ഞിക്ക് രാജ്യത്തിന്‍റെ ആദരം
Share
ലണ്ടൻ: ബ്രിട്ടീഷ് സിംഹാസനത്തിൽ അറുപത്തഞ്ചു വർഷം പൂർത്തിയാക്കിയ എലിസബത്ത് രാജ്ഞിക്ക് രാജ്യത്തിന്‍റെ ആദരം. പ്രധാന നഗരങ്ങളിലെല്ലാം ഗണ്‍ സല്യൂട്ടുകളോടെയാണ് സൈന്യം ആദരവർപ്പിച്ചത്. എലിസബത്ത് രാജ്ഞി ഇപ്പോൾ ലോകത്തെ ഏറ്റവും പ്രായംചെന്ന രാഷ്ട്രത്തലവിയാണ്. രാജഭരണത്തിന്‍റെ ചരിത്രം രചിച്ച് എലിസബത്ത് രാജ്ഞി പുതിയ റിക്കാർഡും നേടി. ബ്രിട്ടനിൽ ഏറെക്കാലം അധികാരത്തിലിരുന്നതിന്‍റെ റിക്കാർഡും 2015 ൽ രാജ്ഞി സ്വന്തമാക്കിയിരുന്നു. പ്രായത്തിൽ തൊണ്ണൂറിന്‍റെ നിറവിലാണ് രാജ്ഞി.

സഫയർ ജൂബിലി ആഘോഷിക്കുന്ന ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയാണ് എലിസബത്ത്. 1952 ൽ പിതാവിന്‍റെ മരണത്തെത്തുടർന്നായിരുന്നു സ്ഥാനാരോഹണം.

എന്നാൽ, രാജ്ഞി പൊതു ആഘോഷങ്ങളൊന്നുമില്ലാതെയാണ് ജൂബിലി ദിവസം കഴിച്ചുകൂട്ടിയത്. നോർഫോക്കിലെ സാൻഡ്രിങ്ങാം എസ്റ്റേറ്റിൽ സ്വകാര്യ ആഘോഷങ്ങൾ മാത്രം നടത്തി. ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലുമാണ് അവർ. 2012 ലാണ് രാജ്യം രാജ്ഞിയുടെ കിരീടധാരണത്തിന്‍റെ വജ്രജൂബിലി ആഘോഷിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.