• Logo

Allied Publications

Europe
ഫോക്സ് വാഗനെതിരേ ജർമനിയിൽ പുതിയ നിയമ നടപടി
Share
ബെർലിൻ: മലിനീകരണ തട്ടിപ്പു വിവാദവുമായി ബന്ധപ്പെട്ട് ഫോക്സ് വാഗൻ കന്പനിക്കെതിരേ ജർമനിയിൽ ഒരു നിയമ നടപടി കൂടി. കന്പനിയിൽനിന്ന് 500 വാഹനങ്ങൾ ലീസിനെടുത്ത ഡോയ്റ്റ്ഷൈ സീയാണ് കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പ് ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തിനുള്ളിൽനിന്ന് ഇത്ര വലിയൊരു സ്ഥാപനം ഫോക്സ് വാഗനെതിരേ നിയമ നടപടി ആരംഭിക്കുന്നത് ഇതാദ്യം. വ്യക്തിഗത വാഹന ഉടമകൾ, റെഗുലേറ്റർമാർ, ഡീലർമാർ തുടങ്ങിയവരിൽനിന്നു നിരവധി നടപടികൾ കന്പനി നേരിട്ടുവരുകയാണ്. ഇതിലേറെയും യുഎസിലുമാണ്.

ജർമനിയിലെ ഏറ്റവും വലിയ മത്സ്യ, സീഫുഡ് കന്പനികളിലൊന്നാണ് ഡോയ്റ്റ്ഷൈ സീ. പരിസ്ഥിതി സൗഹാർദത്തിനു മുഖ്യ സ്ഥാനം നൽകുന്ന സ്ഥാപനം 2010ൽ ജർമനിയിൽ ഉൗർജ ഉപയോഗം ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.