• Logo

Allied Publications

Europe
സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ തല വെട്ടുന്ന ട്രംപ്: ജർമൻ മാസികയുടെ കവർ വിവാദമാവുന്നു
Share
ബെർലിൻ: അമേരിക്കയുടെ മുഖമുദ്ര തന്നെയായ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ തല പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെട്ടിയെടുത്തിരിക്കുന്നതായി ചിത്രീകരിച്ച് ജർമൻ മാഗസിൻ ഡെർ സ്പീഗലിന്‍റെ (കണ്ണാടി) കവർ ചിത്രം.

1886 മുതൽ അഭയാർഥികളെയും കുടിയേറ്റക്കാരെയും സ്വാഗതം ചെയ്തിരുന്ന രാജ്യമാണ് അമേരിക്ക. അവിടെ ജനാധിപത്യവും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അങ്ങനെയുള്ള അമേരിക്കയുടെ പ്രസിഡന്‍റിനെയാണ് കവറിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് സ്പീഗൽ ചീഫ് എഡിറ്റർ ക്ലൗസ് ബ്രിങ്ക്ബൊയ്മർ വ്യക്തമാക്കുകയും ചെയ്തു.

ജർമനിക്ക് ഉള്ളിലും പുറത്തും ഇതിനെതിരേ വിമർശനം ഉയരുന്നുണ്ട്. ഈ സംഭവം ട്രംപിനെതിരായ വിമർശനം അതിരുവിടുന്നതാണെന്നും അഭിപ്രായ പ്രകടനങ്ങൾ ഉയരുന്നു.

മാധ്യമങ്ങളെ തുടരെ വിമർശിക്കുന്ന ട്രംപിന്‍റെ കൈയിൽ അതിനു പുതിയ ആയുധം വച്ചു കൊടുക്കുകയാണ് സ്പീഗൽ ചെയ്തിരിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. മാധ്യമങ്ങളാണ് തന്‍റെ പ്രതിച്ഛായ തകർക്കുന്നതെന്ന ട്രംപിന്‍റെ വാദത്തിനു ശക്തി പകരാനേ ഇത്തരം നടപടികൾ ഉപകരിക്കൂ എന്നും മുന്നറിയിപ്പ്.

ഫെബ്രുവരിയിലെ ആദ്യലക്കത്തിന്‍റെ പുറംചട്ടയാണ് വിവാദമായ ചിത്രം. ആഴ്ചയിൽ എട്ടുലക്ഷത്തിലധികം കോപ്പികൾ വിൽക്കുന്ന ഡെർ സ്പീഗലിന്‍റെ ആസ്ഥാനം ഹാംബുർഗിലാണ്. എല്ലാ ശനിയാഴ്ചയുമാണ് വാരിക പുറത്തിറങ്ങുന്നത്. പ്രസിദ്ധീകരണം തുടങ്ങിയിട്ട് എഴുപതു വർഷമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.