• Logo

Allied Publications

Europe
നോർവേയുടെ മുൻ പ്രധാനമന്ത്രിയെ യുഎസ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു
Share
ഓസ്ലോ: നോർവേയുടെ മുൻ പ്രധാനമന്ത്രി ക്യെൽ മാഗ്നേ ബോൻഡ്വിക്കിനെ വാഷിംഗ്ടണ്‍ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. അദ്ദേഹം തന്നെയാണ് തിരികെ നാട്ടിലെത്തിയ ശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.

2014ൽ ഇറാൻ സന്ദർശിച്ചതായി ബോൻഡ്വിക്കിന്‍റെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ് യുഎസ് ഉദ്യോഗസ്ഥരെ സംശയാലുക്കളാക്കിയത്. ഡിപ്ലോമാറ്റിക് പാസ്പോർട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നു ബോധ്യമായിട്ടുപോലും ഒരു മണിക്കൂറോളം തടഞ്ഞു വച്ചു. സംശയ നിവൃത്തി വരുത്തിയ ശേഷം മാത്രമാണ് യാത്ര തുടരാൻ അനുവദിച്ചത്.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നിരോധന പദ്ധതിയുടെ ഭാഗമല്ല പരിശോധനയെന്നാണ് ഇമിഗ്രേഷൻ അധികൃതർ തന്നോടു പറഞ്ഞതെന്നും ബോൻഡ്വിക്. മുൻ പ്രധാനമന്ത്രിയാണെന്ന് പാസ്പോർട്ടിൽ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഇതേ രേഖകൾ ഉപയോഗിച്ച് താൻ മുൻപും യുഎസ് യാത്ര നടത്തിയിട്ടുള്ളതാണെന്നും അന്നൊന്നും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ട്രംപിന്‍റെ ഉത്തരവിനുശേഷമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് പരോക്ഷ സൂചന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.